വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഒഡീഷയെ തകര്‍ത്തെറിഞ്ഞു; എടികെ മോഹന്‍ ബഗാന് ഉജ്ജ്വല ജയം

ബംബോലിം: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്ക് എതിരെ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് എടികെ ജയിച്ചു കയറിയത്. മത്സരത്തില്‍ മന്‍വീര്‍ സിങ്ങും റോയി കൃഷ്ണയും എടികെയ്ക്കായി രണ്ടുതവണ വീതം ഗോള്‍വല കുലുക്കി. കോള്‍ അലക്‌സാണ്ടറിലൂടെയാണ് ഒഡീഷ ഒരു ഗോള്‍ മടക്കിയത്.

ജയത്തോടെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്ത് എടികെ മോഹന്‍ ഒരിക്കല്‍ക്കൂടി ശക്തമായി വേരുറപ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള മുംബൈയുമായി മൂന്നു പോയിന്റുകളുടെ വ്യത്യാസമേ എടികെയ്ക്കുള്ളൂ. 15 മത്സരങ്ങളില്‍ നിന്നും 30 പോയിന്റ് എടികെ മോഹന്‍ ബഗാന്‍ അവകാശപ്പെടുന്നു. മറുഭാഗത്ത് സീസണിലെ ഒന്‍പതാമത്തെ തോല്‍വിയാണ് ഒഡീഷ ജിഎംഎസി സ്‌റ്റേഡിയത്തില്‍ ഇന്ന് ഏറ്റുവാങ്ങിയത്. കളിച്ച 15 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രം ഒഡീഷ ജയം കണ്ടെത്തി. പോയിന്റ് പട്ടികയില്‍ 8 പോയിന്റുമായി ഏറ്റവും താഴെ ഒഡീഷ തുടരുകയാണ്.

ISL 2020-21: ATK Mohun Bagan Beats Odisha FC By 4-1

11 ആം മിനിറ്റില്‍ത്തന്നെ ഗോളടിച്ചുകൊണ്ടാണ് എടികെ ഒഡീഷയ്‌ക്കെതിരെ തുടങ്ങിയത്. മന്‍വീര്‍ സിങ്ങിന്റെ വളഞ്ഞിറങ്ങിയ ഷോട്ട് തടുക്കാന്‍ ഗോള്‍ കീപ്പര്‍ അര്‍ഷദീപിന് യാതൊരു അവസരവും ലഭിച്ചില്ല. വലതു വിങ്ങില്‍ നിന്നും റോയി കൃഷ്ണ നല്‍കിയ പന്തില്‍ നിന്നാണ് ഗോളിന്റെ പിറവി.

ആദ്യ പകുതിയില്‍ത്തന്നെ എടികെയ്ക്ക് മറുപടി നല്‍കാന്‍ ഒഡീഷ എഫ്‌സിക്ക് സാധിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് ഒഡീഷയുടെ തിരിച്ചുവരവ്. ദൂരത്ത് നിന്നും പോള്‍ തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ അരിന്ദത്തെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടി കളത്തിനകത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ പ്രിതത്തിന് സാധിക്കാതെ പോയത് അലക്‌സാണ്ടര്‍ മുതലെടുത്തു. ആദ്യ അവസരത്തില്‍ത്തന്നെ പന്തിനെ ബോക്‌സിന് പുറത്തുനിന്നും വലയ്ക്കുള്ളിലാക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

രണ്ടാം പകുതിയില്‍ എടികെ മോഹന്‍ ബഗാന്റെ മൂന്നു ഗോളുകള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 55 ആം മിനിറ്റില്‍ മന്‍വീറിന്റെ തകര്‍പ്പന്‍ ഷൂട്ടര്‍ ഒഡീഷയുടെ വലയില്‍ തുളഞ്ഞുകയറി. ഇവിടെയും റോയി കൃഷ്ണയുടെ മുന്നേറ്റം ഗോളിന് വഴിതെളിച്ചു. 82 ആം മിനിറ്റില്‍ ബോക്‌സിനകത്ത് വെച്ച് പന്ത് അലക്‌സാണ്ടറുടെ കൈയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഷോട്ടെടുക്കാനെത്തിയ റോയി കൃഷ്ണ പന്തിനെ കൃത്യമായി വലയില്‍ പതിപ്പിച്ചു. തൊട്ടുപിന്നാലെ 86 ആം മിനിറ്റില്‍ റോയി കൃഷ്ണ ഒരിക്കല്‍ക്കൂടി ഒഡീഷയ്ക്ക് വില്ലനായി. മന്‍വീറില്‍ നിന്നും കിട്ടിയ ഹെഡറിനെ ഗോളാക്കി മാറ്റുകയായിരുന്നു റോയി കൃഷ്ണ.

Story first published: Saturday, February 6, 2021, 21:55 [IST]
Other articles published on Feb 6, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X