Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന രണ്ടു എതിരാളികള്‍ ഇവര്‍, നിഷു കുമാര്‍ പറയുന്നു

വീണ്ടുമൊരു ഐഎസ്എല്‍ കാലം കടന്നുവരികയാണ്. ക്ലബുകളെല്ലാം സജ്ജമായി. ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അടിമുടി മാറി. പുതിയ പരിശീലകന്‍ കിബു വികുനയ്ക്ക് കീഴില്‍ പുത്തന്‍ ടീമിനെയാണ് മാനേജ്‌മെന്റ് കൊണ്ടുവന്നിരിക്കുന്നത്. സന്ദേശ് ജിംഗനും ഓഗ്ബച്ചെയും ക്ലബ് വിട്ടു. പകരം ഗാരി ഹൂപ്പര്‍, ജോര്‍ദന്‍ മുറെ, നിഷു കുമാര്‍ തുടങ്ങിയ താരങ്ങള്‍ പാളയത്തിലെത്തി. മോഹന്‍ ബഗാനുമായി ലയിച്ചെത്തുന്ന എടികെ മോഹന്‍ ബഗാനുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. വെള്ളിയാഴ്ച്ച ഗോവയിലെ ബംബോലിം സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ 2020-21 സീസണിന് വിസില്‍ മുഴങ്ങാനിരിക്കെ ഇരുപക്ഷത്തും ഒരുക്കങ്ങള്‍ തകൃതിയായി തുടരുന്നു.

ISL 2020-21: ISL 2020-21: ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന രണ്ടു എതിരാളികള്‍ ഇവര്‍, നിഷു കുമാര്‍ പറയുന്നു

പൊതുവേ പ്രതിരോധത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് എന്നും പഴി കേള്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ സന്ദേശ് ജിംഗാന്‍ പരിക്കേറ്റ് പുറത്തിരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ആകെമൊത്തം വലഞ്ഞു. അതുകൊണ്ടാകണം പുതിയ സീസണില്‍ വന്‍തുകയ്ക്ക് നിഷു കുമാറിനെ മാനേജ്‌മെന്റ് ടീമിലെടുത്തത്. ഇത്തവണ നിഷു കുമാറിനെ കേന്ദ്രീകരിച്ചാകും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം. എന്തായാലും മഞ്ഞക്കുപ്പായത്തില്‍ പന്തുതട്ടാന്‍ കാത്തിരിക്കുകയാണ് ഇദ്ദേഹം. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ എതിരാളികള്‍ ആരൊക്കെയായിരിക്കുമെന്ന പ്രവചനം നിഷു കുമാര്‍ നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ചത്തെ എതിരാളികളായ എടികെ മോഹന്‍ ബഗാനും സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ്‌സിയുമായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന് നിഷു കുമാര്‍ പറയുന്നു.

നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരാണ് എടികെ മോഹന്‍ ബഗാന്‍. ആന്റോണിയോ ലോപസ് ഹബ്ബാസ് അണിനിരത്തുന്ന എടികെ മോഹന്‍ ബഗാന്‍ പ്രത്യാക്രമണ മുന്നേറ്റങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇത്തവണ പ്രതിരോധത്തിലെ വിള്ളലുകള്‍ അടയ്ക്കാന്‍ ക്ലബ് മുന്‍കയ്യെടുത്തിട്ടുണ്ട്. സുഭാശിഷ് ബോസും സന്ദേശ് ജിംഗാനും നിരയിലുള്ളപ്പോള്‍ എടികെയുടെ പ്രതിരോധം കടുപ്പമാവും. പതിവുപോലെ ഡേവിഡ് വില്യംസ് - റോയ് കൃഷ്ണ സഖ്യത്തിലൂന്നിയായിരിക്കും എടികെ തന്ത്രങ്ങള്‍ മെനയുക. ഈ വര്‍ഷം മന്‍വീര്‍ സിങ്ങും മുന്നേറ്റ നിരയിലുണ്ടാകും.

മുംബൈ സിറ്റി എഫ്‌സിയുടെ കാര്യമെടുത്താല്‍ മുന്‍ എഫ്‌സി ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേരയാണ് ടീമിനായി തന്ത്രങ്ങള്‍ മെനയുന്നത്. മന്ദര്‍ റാവു ദേശായി, ഹ്യൂഗോ ബൗമസ്, അഹമ്മദ് ജാഹു, മൗര്‍ത്താഡ ഫാള്‍ തുടങ്ങിയ മുന്‍ ഗോവന്‍ താരങ്ങളെ ക്യംപിലെത്തിച്ചാണ് ലൊബേര മുംബൈ സ്‌ക്വാഡിനെ കെട്ടിപ്പടുക്കുന്നതും. മറുഭാഗത്ത് അമരീന്ദര്‍ സിങ്, റൗളിന്‍ ബൗര്‍ഗസ്, റെയ്‌നര്‍ ഫെര്‍നാണ്‍ടസ്, സാര്‍ത്ഥിക് ഗോലു എന്നിവര്‍ മുംബൈയ്‌ക്കൊപ്പം ഈ സീസണിലും തുടരുന്നു. എന്തായാലും പ്രതിരോധത്തിലും മുന്നേറ്റത്തിലും സന്തുലിതമായ ടീമാണ് മുംബൈ സിറ്റി എഫ്‌സി.

Story first published: Thursday, November 19, 2020, 12:55 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+