വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഏ-ലീഗിന്റെ വീഴ്ച്ച ഐഎസ്എല്ലിന് വളമാകുമ്പോള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രിയം. കഴിഞ്ഞ സീസണില്‍ കേവലം രണ്ടു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മാത്രമായിരുന്നു ഐഎസ്എല്ലില്‍ പന്തുതട്ടിയത്. എന്നാല്‍ 2020-21 സീസണിലേക്ക് കടക്കുമ്പോള്‍ 11 ക്ലബുകളിലുമായി മൊത്തം 10 ഓസ്‌ട്രേലിയക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. പറഞ്ഞുവരുന്നത് ഓസ്‌ട്രേിയന്‍ താരങ്ങളുടെ മാത്രം കാര്യമല്ല. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പ്രഫഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഏ-ലീഗില്‍ നിന്നും താരങ്ങള്‍ ഐഎസ്എല്ലിലേക്ക് കൂടുമാറുകയാണ്.

ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ആദം ലെ ഫോണ്ടുവും ജര്‍മ്മന്‍ ഡിഫന്‍ടര്‍ മാറ്റി സ്റ്റെയ്ന്‍മാനും വെയ്ല്‍സില്‍ താരം ആരോണ്‍ ഹോളോവെയും ഏ-ലീഗില്‍ നിന്നെത്തിയ വിദേശതാരങ്ങളില്‍പ്പെടും. കഴിഞ്ഞ ഏ-ലീഗ് സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഗോള്‍വേട്ടക്കാരനാണ് സിഡ്‌നി എഫ്‌സിയുടെ ആദം ലെ ഫോണ്ടു.

ISL 2020-21: A-Leagues Fall And ISLs Rise

ഏ-ലീഗ് കളിക്കാരുടെ കൂടുമാറ്റത്തിന് പിന്നിലെ കാരണം ലളിതമാണ്; ഐഎസ്എല്ലില്‍ കൂടുതല്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നു. സംപ്രേക്ഷണ വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചതുകൊണ്ട് അടുത്ത സീസണില്‍ ഏ-ലീഗ് ക്ലബുകളുടെ 'സാലറി ക്യാപ്' 30 ശതമാനം കുറയ്ക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ താരതമ്യേന പണക്കൊഴുപ്പേറിയ ഐഎസ്എല്ലിലേക്ക് ഏ-ലീഗ് കളിക്കാര്‍ മുഖംതിരിക്കുന്നു. 26 -കാരനായ ഓസ്‌ട്രേലിയന്‍ ഡിഫന്‍ടര്‍ ഡൈലന്‍ ഫോക്‌സ് ഇക്കാര്യം തുറന്നുസമ്മതിക്കുന്നുണ്ട്.

നിലവില്‍ ഏ-ലീഗിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലാണ്. അതുകൊണ്ട് ഏഷ്യന്‍ ലീഗുകളില്‍ കളിച്ച് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ താരങ്ങള്‍ താത്പര്യപ്പെടുന്നു, ഡൈലന്‍ ഫോക്‌സ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി. ഏ-ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ് വിട്ടാണ് സെപ്തംബറില്‍ നോര്‍ത്ത് ഈസ്റ്റുമായി ഡൈലന്‍ ഫോക്‌സ് കരാര്‍ ഒപ്പിട്ടത്.

കേവലം ആറു വര്‍ഷംകൊണ്ടുതന്നെ വിദേശ താരങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നത് ഐഎസ്എല്ലിന്റെ വിജയമായി ചൂണ്ടിക്കാട്ടാം. നിലവില്‍ ഇന്ത്യയുടെ പ്രീമിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. അടുത്തവര്‍ഷം ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്നതോടെ ടൂര്‍ണമെന്റിന്റെ പേരും പ്രശ്‌സതിയും കൂടുതല്‍ ഉയരങ്ങളിലെത്തും. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഐഎസ്എല്‍ ക്ലബും എഫ്‌സി ഗോവ തന്നെ.

ഏ-ലീഗിന്റെ കാര്യമെടുത്താല്‍ 2005 -ലാണ് ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ലീഗ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കൊവിഡ് ഭീതിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മുന്‍നിര്‍ത്തി ഫോക്‌സ് സ്‌പോര്‍ട്‌സ് സംപ്രേക്ഷണ കരാര്‍ റദ്ദുചെയ്തതോടെ ഏ-ലീഗിന്റെ സ്ഥിതി വഷളായി.

മറുഭാഗത്ത് ഐഎസ്എല്ലിന് ഗുണമായിരിക്കുന്നതും ഏ-ലീഗിന്റെ ഈ വീഴ്ച്ചത്തന്നെ. നിലവില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പുറമെ നിരവധി സ്പാനിഷ്, ബ്രസീലിയന്‍, ബ്രിട്ടീഷ് താരങ്ങള്‍ ഐഎസ്എല്ലില്‍ കളിക്കുന്നുണ്ട്. മുന്‍ ന്യൂകാസില്‍ യുണൈറ്റഡ് ഡിഫന്‍ടര്‍ സ്റ്റീവന്‍ ടെയ്‌ലര്‍ ഐഎസ്എല്ലിലെ വിദേശത്തിളക്കങ്ങളില്‍പ്പെടും. ഓസ്‌ട്രേലിയന്‍ താരങ്ങളെ ടീമിലെടുക്കുന്നതിന് പിന്നില്‍ മറ്റൊരു താത്പര്യം ഇന്ത്യന്‍ ക്ലബുകള്‍ക്കുമുണ്ട്.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ നിന്നും ഒരു താരത്തെയെങ്കിലും ടീമിലെടുക്കണമെന്ന നിര്‍ദ്ദേശം ഐഎസ്എല്‍ ക്ലബുകള്‍ക്കുണ്ട്. ഇറാന്‍, ഉസ്ബക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ ഐഎസ്എല്‍ കളിക്കാന്‍ താരങ്ങള്‍ നിരവധിയാണ് തയ്യാറായി നില്‍ക്കുന്നത്. എന്നാല്‍ ഇവരുടെ വിവരങ്ങളും മറ്റും തേടുക ബുദ്ധിമുട്ടാണ്. ഏ-ലീഗിലാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പം. ഏ-ലീഗ് താരങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ തുറന്ന പുസ്തകം പോലെ ക്ലബുകള്‍ക്ക് ലഭ്യം. ചുരുക്കത്തില്‍ ഏ-ലീഗില്‍ നിന്നും എന്തുകിട്ടുമെന്നതും എന്തുപ്രതീക്ഷിക്കാമെന്നതിനെയും കുറിച്ച് ഐഎസ്എല്‍ ക്ലബുകള്‍ക്ക് ബോധ്യമുണ്ട്.

Story first published: Tuesday, November 24, 2020, 19:58 [IST]
Other articles published on Nov 24, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X