വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: 'തലയൂരി', ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് അടക്കം 5 ക്ലബുകള്‍ക്ക് അനുമതി

അവസാനനിമിഷം ചട്ടങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ദേശീയ ലൈസന്‍സില്ലാത്ത അഞ്ച് ഐഎസ്എല്‍ ക്ലബുകള്‍ക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാന്‍ എഐഎഫ്എഫിന്റെ ക്ലബ് ലൈസന്‍സിങ് സമിതി അനുമതി നല്‍കി. സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എന്നീ അഞ്ച് ക്ലബുകളാണ് ദേശീയ ലൈസന്‍സ് കരസ്ഥമാക്കാന്‍ പരാജയപ്പെട്ടത്.

ISL 2020-21: 5 Clubs Including Kerala Blasters Get Exemption To Take Part In ISL

എന്തായാലും അനിശ്ചിതത്വം നീങ്ങി; ഈ ക്ലബുകള്‍ക്കും ഐഎസ്എല്‍ ഏഴാം പതിപ്പില്‍ പങ്കെടുക്കാം. ചട്ടങ്ങളില്‍ ഇളവ് തേടി അഞ്ചു ക്ലബുകളും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് ചട്ടങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും അഞ്ചു ക്ലബുകളും പിഴയൊടുക്കണമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ISL 2020-21: സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയില്‍ ആരാണ് കേമര്‍? കണക്കുകളിതാMost Read: ISL 2020-21: സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയില്‍ ആരാണ് കേമര്‍? കണക്കുകളിതാ

നേരത്തെ, ക്ലബ് ലൈന്‍സിങ് സമിതിയുടെ തീരുമാനത്തിന് എതിരെ അപ്പീലിന് പോകാന്‍ ക്ലബുകള്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ഫെഡറേഷനെ സമീപിച്ച് നിയമത്തില്‍ ഇളവ് തേടാനാണ് അഞ്ചു ക്ലബുകളും മുന്‍കയ്യെടുത്തത്. എഫ്സി ഗോവ, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി, ചെന്നൈയിന്‍ എഫ്സി, മുംബൈ സിറ്റി എഫ്സി ക്ലബുകള്‍ക്ക് പുതിയ സീസണിലേക്കുള്ള ലൈസന്‍സ് ആദ്യമേ കരസ്ഥമാക്കിയിരുന്നു. ദേശീയ ലൈന്‍സുണ്ടെങ്കില്‍ മാത്രമേ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന എഎഫ്‌സി ചാംപ്യന്‍സ് ലീഗ്, എഎഫ്‌സി കപ്പ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ ക്ലബുകള്‍ക്ക് അനുവാദമുള്ളൂ. ലൈസന്‍സില്ലെങ്കില്‍ ഐഎസ്എല്‍ യോഗ്യതയൊന്നും വിലപോവില്ല. എല്ലാ വര്‍ഷവും വിരലിലെണ്ണാവുന്ന ക്ലബുകള്‍ ലൈസന്‍സ് കരസ്ഥമാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. പൊതുവേ വിലക്കില്‍ നിന്നും ഇളവ് തേടിയാണ് ക്ലബുകള്‍ അതത് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാറ്.

ഇത്തവണ 19 ക്ലബുകള്‍ 2020-21 സീസണിലേക്കുള്ള എഐഎഫ്എഫ്, എഫ്സി ക്ലബ് ലൈസന്‍സുകള്‍ക്ക് വേണ്ടി അപേക്ഷിച്ചു. ഇതില്‍ എട്ടു ക്ലബുകള്‍ ഐ-ലീഗില്‍ നിന്നുള്ളതാണ്. ഐ-ലീഗ് ക്ലബുകളുടെ അപേക്ഷയില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 20 -ന് (വെള്ളി) എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് സീസണിലെ ആദ്യ പോരാട്ടം. മത്സരത്തിന് ബംബോലിമിലെ ജിഎംസി സ്റ്റേഡിയം വേദിയാകും.

Story first published: Thursday, November 19, 2020, 22:33 [IST]
Other articles published on Nov 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X