വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍; ഇന്നെങ്കിലും ഒരു ജയം ലഭിക്കുമോ? ബെംഗളുരുവും ചെന്നൈയും നേര്‍ക്കുനേര്‍

ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ കഴിയാതെ ഉഴലുകയാണ് ബെംഗളുരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും. മൂന്നു കളികളില്‍ ബെഗംളുരു സമനിലയില്‍ കുടുങ്ങിയപ്പോള്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ചെന്നൈയിനുള്ളത്. ഇരുടീമുകളും ഞായറാഴ്ച ബെംഗളുരുവിന്റെ മൈതാനത്ത് ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ആദ്യജയം ലക്ഷ്യമിടുന്നു. രാത്രി 7.30നാണ് മത്സരം.

സ്വന്തം മൈതാനത്ത് ബെംഗളുരുവിന് ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള മുന്നേറ്റനിരയ്ക്ക് ഗോളുകള്‍ കണ്ടെത്താന്‍ കഴിയാത്തത് ടീമിന് ക്ഷീണമാണ്. സുനില്‍ ഛേത്രി, ഉദാന്ത സിങ്, ആഷിഖ് കരുണിയന്‍ സഖ്യം ഫോമിലേക്ക് തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമാകും. ബെംഗളുരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടക്കുക ചെന്നൈയ്ക്ക് എളുപ്പമാകില്ല. പ്രതിരോധത്തില്‍ രാഹുല്‍ ഭെക്കെയും സംഘവും ബെംഗളുരുവിന്റെ കോട്ടകെട്ടും.

വമ്പന്‍ ജയവുമായി ബയേണ്‍ തിരിച്ചെത്തി; പിഎസ്ജിക്ക് ജയം; ഇന്റര്‍മിലാന്‍ തലപ്പത്ത്വമ്പന്‍ ജയവുമായി ബയേണ്‍ തിരിച്ചെത്തി; പിഎസ്ജിക്ക് ജയം; ഇന്റര്‍മിലാന്‍ തലപ്പത്ത്

isl

കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ ചെന്നൈ ടീമിന് ഇക്കുറിയും തിരിച്ചടിയാണ്. പുതുതായി ടീമിലെത്തിയ കളിക്കാര്‍ ഇനിയും ഇണങ്ങിച്ചേര്‍ന്നിട്ടില്ല. വിശാല്‍ കെയ്ത്ത്, ലാലിയാന്‍സുവാല ചങ്‌തെ, എഡ്വിന്‍ വന്‍സ്‌പോള്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഫോമിലെത്തിയിട്ടില്ല. അനിരുഥ് ഥാപ്പ, റാഫേല്‍ ക്രിവെല്ലാരോ സഖ്യവും ഉണര്‍ന്നു കളിക്കുന്നില്ല. നാലാം മത്സരത്തിലും തോറ്റാല്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയുടെ സ്ഥാനത്തിനും ഇളക്കം തട്ടിയേക്കാം. ബെംഗളുരു രണ്ട് ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Sunday, November 10, 2019, 11:33 [IST]
Other articles published on Nov 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X