Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ ടീമിലെത്തിച്ച് എഫ് സി ഗോവ..

ഐ എസ് എൽ ആദ്യ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്‌സിയിൽ കളിച്ചിരുന്നു സിക്കിം താരം നിർമ്മൽ ഛേത്രിയെ ടീമിലെത്തിച്ച് എഫ് സി ഗോവ.2014 - 2015 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ താരം, ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുന്നത്തിലും നിർണ്ണായക പങ്കുവഹിച്ചിരുന്നു.

തുടർന്നുള്ള സീസണിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി കളിച്ച നിർമ്മൽ ഛേത്രി ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചെത്തുന്നത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര ക്ലബ്ബായ ഡി.എസ്.കെ ശിവാജിയൻസിനുവേണ്ടി കളിക്കുകയായിരുന്നു.

nchetri

കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി ആദ്യ ഐ എസ് എൽ സീസണിലെ എല്ലാ മത്സരങ്ങളിലും കളിച്ച ഛേത്രി ഡിഫെൻസിൽ ജിങ്കനൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്.എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയതോടെ തന്റെ പഴയ മികവ് താരത്തിന് വീണ്ടെടുക്കാനായില്ല.എന്നാൽ ശിവാജിയൻസിനുവേണ്ടി 13 മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് ഛേത്രി കാഴ്ചവച്ചത്.അതോടുകൂടെയാണ് ഐ എസ് എല്ലിലേക്ക് വീണ്ടും താരത്തിന് വിളിവന്നത്.താരം ഗോവയിൽ എത്തിയ വിവരം ക്ലബ്ബ് ട്വിറ്ററിലൂടെ ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിർമ്മൽ ഛേത്രിയെ കൂടാതെ ലെനി റൊഡ്രീഗസ്, ലാൽതുമ്മാവിയ റാൾട്ടെ ,ജാക്കിചന്ദ് സിംഗ് എന്നിവരെയും ഗോവ നേരത്തെ ടീമിലെത്തിച്ചിരുന്നു.

Story first published: Thursday, July 12, 2018, 16:07 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+