Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഡല്‍ഹി കൊല്‍ക്കത്ത മത്സരം സമനിലയില്‍

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടിയാണ് സമനിലപാലിച്ചത്. കൊല്‍ക്കത്തക്കായി ഇയാന്‍ ഹ്യൂം(27) ഉം ഡല്‍ഹിക്കായി റിച്ചാര്‍ഡ് ഗഡ്‌സെ(61) യുമാണ് ഗോള്‍ നേടിയത്.

ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ കളിച്ചതോടെ ആവേശകരമായിരുന്നു മത്സരം. ഏതുനിമിഷവും ഗോള്‍ വീഴാമെന്ന അവസ്ഥ ഉണ്ടായിരുന്നു. ഡല്‍ഹി ഗോളി ആന്റോണിയോ ഡോബ്ലാസ് വരുത്തിയ പിഴവാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. ഡോബ്ലാസിന്റെ കൈയ്യില്‍ തട്ടി തെറിച്ച പന്ത് ഇയാന്‍ ഹ്യൂം വലയിലാക്കുകയായിരുന്നു.

kolkkatta vs delhi

ഗോള്‍ വീണതോടെ ഡല്‍ഹി ഉണര്‍ന്ന് കളിച്ചു. തുടര്‍ച്ചയായി ഡല്‍ഹി കൊല്‍ക്കത്ത ഗോള്‍ മുഖം ആക്രമിച്ചുകൊണ്ടേ ഇരുന്നു. എന്നാല്‍ ആദ്യപകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്കായി.

ആദ്യപകുതിയില്‍ നിറഞ്ഞ് കളിച്ച ഗുഡ്താവോ സൈന്റോസിനെ രണ്ടാം പകുതിയില്‍ പിന്‍വലിച്ച് ഡല്‍ഹി പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസ് ' റിച്ചാര്‍ഡ് ഗഡ്‌സെയെ' കളത്തിലിറക്കി. അതിന് ഫലമുണ്ടാവുകയും ചെയ്തു. കളക്കിലിറങ്ങി ആറ് മിനിറ്റിനുള്ളില്‍ ഗഡ്‌സെ കൊല്‍ക്കത്ത വലകുലുക്കി.

കൊല്‍ക്കത്തയെ അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് കൊല്‍ക്കത്തയായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഇയാന്‍ ഹ്യൂം ഡല്‍ഹി പ്രതിരോധത്തെ പലകുറി വെള്ളം കുടുപ്പിച്ചു.

മത്സരം സമനിലയിലായതോടെ ഒമ്പത് കളികളില്‍ നിന്ന് 15 പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. 10 കളികളില്‍നിന്ന് 14 പോയിന്റുള്ള കൊല്‍ക്കത്ത നാലാംസ്ഥാനത്താണിപ്പോള്‍.

Story first published: Sunday, November 15, 2015, 10:52 [IST]
Other articles published on Nov 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+