For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: കൊണ്ടും കൊടുത്തും ബ്ലാസ്‌റ്റേഴ്‌സ്, ഇനി അടുത്ത സീസണില്‍ കാണാം

ഭുവനേശ്വര്‍: ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടങ്ങള്‍ക്ക് വിരാമം. ലീഗിലെ അവസാന മത്സരത്തില്‍ ഒഡീഷയോട് സമനില പൊരുതി നേടി എല്‍ക്കോ ഷട്ടോരിയും സംഘവും സീസണ്‍ പൂര്‍ത്തിയാക്കി. കലിംഗ സ്റ്റേഡിയത്തില്‍ നാലു ഗോളുകള്‍ വീതമടിച്ചാണ് ഇരു ടീമകളും പിരിഞ്ഞത്.

Kerala Blasters Signed Off The Season With A 4-4 Draw | Oneindia Malayalam

മാനുവല്‍ ഓണ്‍വുവും (1', 36', 51') മാര്‍ട്ടിന്‍ പെരേസുമാണ് (44' പെനാല്‍റ്റി) ഒഡീഷയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ഇതിനിടയില്‍ നാരായണ്‍ ദാസിന്റെ വക (6') ഒരു ഓണ്‍ഗോളും ഒഡീഷ സമ്മാനിച്ചു. മറുഭാഗത്ത് മെസി ബൗളിയും (28') ഓഗ്ബച്ചെയും (82' പെനാല്‍റ്റി, 90+4' പെനാല്‍റ്റി) ബ്ലാസ്റ്റേഴ്‌സിനായി സമനില പിടിച്ചുവാങ്ങി. ഇതോടെ സീസണില്‍ ആറാം സ്ഥാനക്കാരായാണ് ഒഡീഷ മടങ്ങുന്നത്. ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനക്കാരായും.

ISL: കൊണ്ടും കൊടുത്തും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു, ഇനി അടുത്ത സീസണില്‍ കാണാം

അഞ്ചു ഗോളുകളാണ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ കണ്ടത്. മൂന്നെണ്ണം ഒഡീഷയടിച്ചു. രണ്ടെണ്ണം ബ്ലാസ്‌റ്റേഴ്‌സും. വിസില്‍ മുഴങ്ങി ആദ്യ മിനിറ്റിത്തന്നെ ഒഡീഷ ഗോളടി തുടങ്ങി. മാനുവല്‍ ഓണ്‍വുവിന്റെ ഹെഡര്‍ വലയില്‍ കയറുമ്പോള്‍ സംഭവിച്ചെതെന്തന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍. വലതു വിങ്ങില്‍ നിന്നും ജെറി തൊടുത്ത ക്രോസിനെ ഭംഗിയായി വലയ്ക്കകത്താക്കി ഓണ്‍വു.

അപ്രതീക്ഷിത ഗോള്‍ നടുക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ശക്തമായിത്തന്നെ തിരിച്ചുവന്നു. ആറാം മിനിറ്റില്‍ ഒഡീഷയുടെ ഓണ്‍ഗോളാണ് സന്ദര്‍ശകര്‍ക്ക് സമനില സമ്മാനിച്ചത്. ഒഡീഷാ ബോക്‌സിന് വെളിയില്‍ നിന്നും മെസി ബൗളിയുടെ ശക്തമായൊരു ക്രോസ്. ഉയര്‍ന്നെത്തിയ പന്തിനെ തട്ടിയകറ്റാനാണ് നാരായണ്‍ ദാസ് ശ്രമിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാലില്‍ നിന്നും പന്ത് ചെന്നുകയറിയതാകട്ടെ, സ്വന്തം പോസ്റ്റിലേക്കും. ഈ നിമിഷം ഒഡീഷ ഗോള്‍ കീപ്പര്‍ ഡോറന്‍സോറോയും നിസഹായനായിരുന്നു.

ISL: കൊണ്ടും കൊടുത്തും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു, ഇനി അടുത്ത സീസണില്‍ കാണാം

28 ആം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോളടിക്കുന്നത്, റാഫേല്‍ മെസി ബൗളിയിലൂടെ. ഇടത്തുനിന്നും ജെസല്‍ നല്‍കിയ ക്രോസിനെ ആദ്യം കാലുകളില്‍ പിടിച്ചടക്കി താരം. ശേഷം തൊടുത്ത ഷോട്ട് ഒഡീഷയുടെ ഗോള്‍വല തുളഞ്ഞുകയറി. എന്നാല്‍ ഗോള്‍ ലീഡുമായി ഏറെ നേരം പന്തുതട്ടാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒഡീഷ എഫ്‌സി സമ്മതിച്ചില്ല. 36 ആം മിനിറ്റില്‍ മാനുവല്‍ ഓണ്‍വു വീണ്ടുമടിച്ചു മത്സരത്തിലെ രണ്ടാം ഗോള്‍. ബോക്‌സിന് തൊട്ടു വെളിയില്‍ വെച്ച് വീണുകിട്ടിയ ഫ്രീകിക്കിനെ വളഞ്ഞിറങ്ങിയ മനോഹര ഗോളാക്കി മാറ്റാന്‍ മാനുവല്‍ ഓണ്‍വുവിന് കഴിഞ്ഞു.

ആദ്യ പകുതി സമനിലയില്‍ പിരിയുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒഡീഷയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുന്നത്. 43 ആം മിനിറ്റില്‍ കോര്‍ണര്‍ പ്രതിരോധിക്കുന്ന ശ്രമത്തിനിടെ ബോക്‌സിനുള്ളില്‍ രാജു ഗെയ്ക്‌വാഡ് വരുത്തിയ ഫൗള്‍ ഒഡീഷയ്ക്ക് മൂന്നാമത്തെ ഗോള്‍ അവസരം തുറന്നു നല്‍കി. തുടര്‍ന്ന് പെരേസിന്റെ പെനാല്‍റ്റി കിക്ക് തടയാന്‍ ബിലാല്‍ ഖാന്‍ സാധിച്ചതുമില്ല.

രണ്ടാം പകുതിയും ഗോളടിച്ചുകൊണ്ടാണ് ഒഡീഷ തുടങ്ങിയത്. 50 ആം മിനിറ്റില്‍ മാനുവല്‍ ഓണ്‍വു ഹാട്രിക്ക് തികച്ചു. ബോക്‌സിന് വെളിയില്‍ വെച്ച് ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്‍ പന്ത് കൈകൊണ്ടു പിടിച്ചതിന് റഫറി ഒഡീഷയ്ക്ക് ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഓണ്‍വു ടീമിന്റെ ലീഡുയര്‍ത്താനുള്ള അവസരം പാഴാക്കിയില്ല. പോസ്റ്റ് കാത്ത ബിലാല്‍ ഖാന് ഒരവസരംപോലും നല്‍കാതെയാണ് ഓണ്‍വുവിന്റെ മൂന്നാം ഗോള്‍.

ISL: കൊണ്ടും കൊടുത്തും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു, ഇനി അടുത്ത സീസണില്‍ കാണാം

83 ആം മിനിറ്റിലാണ് മത്സരത്തില്‍ അടുത്ത ഗോള്‍ പിറക്കുന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിനായി നായകന്‍ ഓഗ്ബച്ചെ ഗോള്‍ സ്‌കോററായി. ബോക്‌സിനകത്ത് വെച്ച് ഓഗ്ബച്ചെയെ വീഴ്ത്തിയതിന് ശുഭം സാരംഗിയാണ് പെനാല്‍റ്റി വിസിലിന് വഴി തുറന്നത്. സ്‌പോട് കിക്കെടുക്കാനെത്തിയ ഓഗ്ബച്ചെ ഗോളവസരം പാഴാക്കിയില്ല. 93 ആം മിനിറ്റില്‍ ഓഗ്ബച്ചെയെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് ഒഡീഷ വീണ്ടും വഴങ്ങി മറ്റൊരു പെനാല്‍റ്റി. ഇത്തവണ കുറ്റക്കാരന്‍ ഗോള്‍ കീപ്പര്‍ ഡോറന്‍സോറോയായിരുന്നു. പതിവുപോെല പെനാല്‍റ്റി ഗോളാക്കി മാറ്റുന്നതില്‍ ഓഗ്ബച്ചെ യാതൊരു പിഴവും വരുത്തിയില്ല. പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഓഗ്ബച്ചെയുടെ ഷോട്ട്് ചെന്ന് കയറുമ്പോള്‍ ഒഡീഷയ്്ക്ക് നഷ്ടപ്പെട്ടത് വിജയമായിരുന്നു.

Story first published: Sunday, February 23, 2020, 21:41 [IST]
Other articles published on Feb 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+