Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഗോവയ്ക്ക് മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജംഷഡ്പൂര്‍ എഫ്‌സി

FC Goa Qualified For AFC Champions League | Oneindia Malayalam

ജംഷഡ്പൂര്‍: തോല്‍വിയോടെ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഐഎസ്എല്‍ സീസണ്‍ പൂര്‍ണമായി. അവസാന മത്സരത്തില്‍ ശക്തരായ എഫ്‌സി ഗോവയോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ തോറ്റു. ആദ്യ പകുതിയില്‍ ഫെറാന്‍ കൊറോമിനോസും (11') രണ്ടാം പകുതിയില്‍ ഹ്യൂഗോ ബൗമസും (70', 90') ജാക്കിചന്ദ് സിങ്ങും (84'), മൗര്‍ത്താഡ ഫാളും (87') അടിച്ച ഗോളുകളില്‍ ആതിഥേയര്‍ കളി മറന്നു.

ISL: ഗോവയ്ക്ക് മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജംഷഡ്പൂര്‍ എഫ്‌സി

ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം എഫ്‌സി ഗോവ അരക്കിട്ടു ഉറപ്പിച്ചിരിക്കുകയാണ്. കളിച്ച 18 മത്സരങ്ങളില്‍ 12 എണ്ണത്തിലും ഗോവ ജയം പിടിച്ചെടുത്തു. മൂന്നു വീതം സമനിലയും തോല്‍വിയുമാണ് ഗോവയുടെ കണക്കുപുസ്തകത്തിലുള്ളത്. ജംഷഡ്പൂരിന്റെ കാര്യമെടുത്താല്‍ എട്ടാം സ്ഥാനത്താണ് ടീം. ഈ സീസണില്‍ ആകെ നാലു ജയം മാത്രമേ ജംഷഡ്പൂരിന് കുറിക്കാനായുള്ളൂ.

കരുതലോടെയാണ് ഗോവയ്ക്ക് എതിരെ ജംഷഡ്പൂര്‍ പന്തുതട്ടിയത്. എന്നാല്‍ 11 ആം മിനിറ്റില്‍ത്തന്നെ ഗോളടിച്ച് ആതിഥേയരുടെ ആത്മവിശ്വാസം ഗോവ കെടുത്തി. കൊറോമിനോസും ബൗമസും ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണമാണ് ഗോളിന് വഴിതെളിച്ചത്. മൊബഷീറില്‍ നിന്നും പന്തു തട്ടിയെടുത്ത കൊറോമിനോസ് ഇടത്തു നിന്ന ബൗമസിലേക്ക് പന്തെത്തിക്കുകയായിരുന്നു. ശേഷം ബൗമസില്‍ നിന്നും തിരിച്ചുകിട്ടിയ പാസില്‍ ഉഗ്രന്‍ ഷോട്ടുതിര്‍ക്കാന്‍ കൊറോമിനോസിനായി.

70 ആം മിനിറ്റിലാണ് മത്സരത്തിലെ രണ്ടാം ഗോള്‍. വലതു വിങ്ങില്‍ നിന്നും ബൗമസ് തുടക്കമിട്ട നീക്കം ഇദ്ദേഹത്തിലൂടെതന്നെ ഗോളായി. 84 ആം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങും ഗോളടിച്ചതോടെ ജംഷഡ്പൂരിന്റെ പെട്ടിയില്‍ മൂന്നാമത്തെ ആണിയും തറഞ്ഞു. ഗോള്‍ കീപ്പര്‍ റഫീഖ് മുന്നിലേക്ക് ഓടിയെത്തുന്നത് കണ്ട ജാക്കിചന്ദ് പന്തിനെ സാവകാശം പോസ്റ്റിനുള്ളിലേക്ക് കോരിയിട്ടു. പക്ഷെ ഇവിടംകൊണ്ട് തീര്‍ന്നില്ല. 87 ആം മിനിറ്റില്‍ മൗര്‍ത്താഡ ഫാളും 90 ആം മിനിറ്റില്‍ ബൗമസും ഗോളടിച്ചതോടെ ജംഷഡ്പൂര്‍ തകര്‍ന്നു തരിപ്പണമായി.

Story first published: Wednesday, February 19, 2020, 21:40 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+