വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ഗോളടിക്കാന്‍ മറന്ന് ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും, സമനില

ഗുവാഹത്തി: തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്ക് ശേഷമൊരു സമനില; കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാം. തോല്‍വി തുടര്‍ക്കഥയാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയോടെ മാനം രക്ഷിച്ചു. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം പിരിഞ്ഞത് ഗോള്‍ രഹിത സമനിലയില്‍.

ISL: ഗോളടിക്കാന്‍ മറന്ന് ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും, സമനില

പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങിയ ഇരു ടീമുകളും വിരസമായാണ് ഇന്നു പന്തുതട്ടിയത്. ഫലമോ, കളിയില്‍ ആകാംക്ഷഭരിതമായ നിമിഷങ്ങള്‍ ഏറെ പിറക്കാതെ പോയി. സമനിലയോടെ പോയിന്റ് പട്ടികയിലെ താഴെത്തട്ടില്‍ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സീസണില്‍ ആകെ രണ്ടു ജയം മാത്രമേ നോര്‍ത്ത് ഈസ്റ്റിനുള്ളൂ. ബ്ലാസ്‌റ്റേഴ്‌സിന് മൂന്നും. നിലവില്‍ എട്ടാം സ്ഥാനം ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാമതും.

ടി പി രഹനേഷിന് പകരം ബിലാല്‍ ഖാനുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. മുഹമ്മദ് റാക്കിപ്, മെസ്സി ബൗളി, രാജു ഗെയ്ക്‌വാദ് എന്നിവരെയും ഷട്ടോരി പുറത്തിരുത്തി. മറുഭാഗത്ത് റീഗന്‍ സിങ്, വെയ്ന്‍ വാസ്, ഹോസെ ല്യൂഡോ എന്നിവര്‍ക്ക് പകരം ഹീറിങ്‌സ് കെയ്, രാകേഷ് പ്രദാന്‍, മിലന്‍ സിങ് എന്നീ താരങ്ങലാണ് നോര്‍ത്ത് ഈസ്റ്റ് നിരയില്‍ അണിനിരന്നത്. എന്തായാലും ആരാധകര്‍ക്ക് ആദ്യ പകുതിയുടെ 41 ആം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു ഫലവത്തായൊരു മുന്നേറ്റം കാണാന്‍.

നോര്‍ത്ത് ഈസ്റ്റിനായിരുന്നു അവസരം. കൊയെഗ് തൊടുത്ത ഫ്രീകിക്കില്‍ വോളി ഷോട്ടാക്കി മാറ്റാന്‍ ഗാലെഗോയ്ക്ക് കഴിഞ്ഞെങ്കിലും പന്ത് പോസ്റ്റിനകത്ത് കയറിയില്ല. 45 ആം മിനിറ്റില്‍ സിഡോഞ്ച ബോക്‌സിനകത്തേക്ക് കടത്തിയ പന്തില്‍ നിങ് ഭംഗിയായി തലവെച്ചു കൊടുക്കുന്നത് മത്സരം കണ്ടു. എന്നാല്‍ സുഭാശിഷ് റോയിയെ മറികടക്കാന്‍ നീക്കത്തിനായില്ല.

രണ്ടാം പകുതിയിലും ചിത്രം ഏറെ വ്യസ്തമായിരുന്നില്ല. 53 ആം മിനിറ്റില്‍ ഒരുതവണ കൂടി സിഡോഞ്ച ഓഗ്ബച്ചെ വഴി നിങ്ങിലേക്ക് പന്തെത്തിച്ചു. കിട്ടിയ തക്കം പാര്‍ത്ത് നിങ് ഉഗ്രനൊരു ഷോട്ടുതിര്‍ത്തെങ്കിലും സുഭാശിഷ് റോയി വീണ്ടും മതില്‍ക്കെട്ട് തീര്‍ത്തു. 72 ആം മിനിറ്റില്‍ ഓഗ്ബച്ചെ ഗോളടിച്ചെന്ന് ഉറപ്പിച്ചതായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ പന്ത് ലക്ഷ്യത്തില്‍ കൊണ്ടില്ല.

Story first published: Friday, February 7, 2020, 21:32 [IST]
Other articles published on Feb 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X