Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: റോയി കൃഷ്ണയുടെ ഹാട്രിക്കില്‍ എടിക്കെയ്ക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: വീണ്ടും ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ എടികെ തലപ്പത്ത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഒഡീഷ എഫസിയെ കൊല്‍ക്കത്ത തകര്‍ത്തു തരിപ്പണമാക്കി. റോയി കൃഷ്ണയുടെ ഹാട്രിക് മികവിലാണ് (49', 60', 63') ആതിഥേയരുടെ മിന്നും ജയം. മാനുവല്‍ ഓണ്‍വുടെ വകയായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോള്‍.

ISL: റോയി കൃഷ്ണയുടെ ഹാട്രിക്കില്‍ എടിക്കെയ്ക്ക് തകര്‍പ്പന്‍ ജയം

നാലാം സ്ഥാനത്തേക്കുള്ള പോര് മുറുകവെ ഒഡീഷ എഫ്‌സി വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണ് ഇന്നത്തേത്. നിലവില്‍ 21 പോയിന്റുമായി ആറാം സ്ഥാനത്ത് ഒഡീഷ തുടരുന്നു. മറുഭാഗത്ത് എടികെ 16 കളികളില്‍ നിന്നും പത്തു ജയവുമായി ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു കൊല്‍ക്കത്ത തനിനിറം പുറത്തെടുത്തത്.

49 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വീഴുന്നത്. ഹാവിയര്‍ ഹെര്‍നാണ്‍ടസ് എടുത്ത കോര്‍ണര്‍ കിക്കിനെ വലയ്ക്കുള്ളിക്കാന്‍ റോയി കൃഷ്ണയ്ക്കായി. കളിയിലുടനീളം റോയി കൃഷ്ണയെ മാര്‍ക്ക് ചെയ്തു നിന്ന നാരായണ്‍ ദാസിന് ഈ നീക്കം തടുക്കാനായില്ല. ആദ്യ ഗോളിന്റെ നടക്കും വിട്ടുമാറും മുന്‍പേ ഒഡീഷയുടെ പോസ്റ്റിനകത്ത് കൊല്‍ക്കത്ത രണ്ടാമതും പന്തെത്തിച്ചു — റോയി കൃഷ്ണയിലൂടെ. കൊല്‍ക്കത്തയ്ക്കായി റോയി കൃഷ്ണ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ച ഗോളായിരുന്നു രണ്ടാമത്തേത്. ഡെല്‍ഗാഡോയെയും ഡോറന്‍സോറോയെയും കബളിപ്പിച്ച ഇദ്ദേഹം പോസ്റ്റിനകത്തേക്ക് മഴവില്ലഴകില്‍ പന്തടിച്ചു കയറ്റി.

രണ്ടു ഗോളിന്റെ ലീഡ് കിട്ടിയ സ്ഥിതിക്ക് കൊല്‍ക്കത്ത അടങ്ങുമെന്ന് കരുതി ഒഡീഷ. എന്നാല്‍ ഗോളടി നിര്‍ത്താന്‍ മാത്രം റോയി കൃഷ്ണക്ക് ഉദ്ദേശമുണ്ടായില്ല. 63 ആം മിനിറ്റില്‍ താരം ഹാട്രിക്ക് തികച്ചു. പ്രത്യാക്രമണത്തിനിടെ ഇടതു വിങ്ങില്‍ നിന്നും അര്‍മാന്‍ഡോ നീട്ടി നല്‍കിയ പാസിനെ ഭംഗിയായി ഗോള്‍ വലയ്ക്കുള്ളില്‍ പതിപ്പിക്കാന്‍ റോയി കൃഷ്ണയ്ക്ക് കഴിഞ്ഞു.

എന്നാല്‍ അഞ്ചു മിനിറ്റു പൂര്‍ത്തിയാക്കിയില്ല, 67 ആം മിനിറ്റില്‍ മാനുവല്‍ ഓണ്‍വു ഒഡീഷയ്ക്കായി ഒരു ഗോള്‍ മടക്കി. ജെറിയില്‍ നിന്നും ശുഭം സാരംഗിയിലേക്കാണ് പന്താദ്യം എത്തിയത്. തുടര്‍ന്ന് ഓണ്‍വുവിലേക്കും. പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചു കയറ്റാന്‍ ഓണ്‍വുവിന് കഴിഞ്ഞു. അവസാന മിനിറ്റുകളില്‍ ഒഡീഷ പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും കൊല്‍ക്കത്തന്‍ പ്രതിരോധം നീക്കങ്ങളെല്ലാം നിഷ്ഫലമാക്കി.

Story first published: Saturday, February 8, 2020, 21:36 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+