Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഒഡീഷയെ തകര്‍ത്തെറിഞ്ഞു, പോയിന്റ് പട്ടികയില്‍ ഗോവ തലപ്പത്ത്

ഭുബനേശ്വര്‍: നിര്‍ണായകമായ ഐഎസ്എല്‍ 15 ആം റൗണ്ടില്‍ ഒഡീഷ എഫ്‌സിക്ക് എതിരെ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. കലിംഗ സ്റ്റേഡിയത്തില്‍ സന്ദര്‍ശകരായി ചെന്ന ഗോവ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ആതിഥേയരെ കീഴടക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജാക്കിചന്ദ് സിങ്ങാണ് (24', 26') ഗോവയ്ക്കായി ഗോളടിച്ചത്. ഒപ്പം വിനീത് റായിയുടെ ഓണ്‍ ഗോളും (21') സന്ദര്‍ശകര്‍ക്ക് തുണയായി. രണ്ടാം പകുതിയില്‍ മാനുവല്‍ ഓണ്‍വുവിലൂടെ (59', 65') രണ്ടു ഗോളുകള്‍ തിരിച്ചടിച്ചു.

ISL: ഒഡീഷയെ തകര്‍ത്തെറിഞ്ഞു, പോയിന്റ് പട്ടികയില്‍ ഗോവ തലപ്പത്ത്

പക്ഷെ 90 ആം മിനിറ്റില്‍ കൊറോമിനോസ് കൂടി ലക്ഷ്യം കണ്ടതോടെ ഒഡീഷയുടെ സമനില മോഹങ്ങള്‍ പൊലിഞ്ഞു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവ ഭദ്രമാക്കി. 15 മത്സരങ്ങളില്‍ നിന്നും ഒന്‍പതു ജയവുമായി 30 പോയിന്റ് ഗോവയ്ക്കുണ്ട്. മറുഭാഗത്ത് ഇന്നത്തെ തോല്‍വി ഒഡീഷയുടെ നില പരുങ്ങലിലാക്കും. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും മുംബൈ, ചെന്നൈ ടീമുകളുടെ പ്രകടനം കൂടി ഇനി ഒഡീഷയ്ക്ക് നിര്‍ണായകമാണ്. 15 മത്സരങ്ങളില്‍ നിന്നും ആറു ജയവുമായി 21 പോയിന്റാണ് ഒഡീഷയുടെ ഇതുവരെയുള്ള സമ്പാദ്യം.

ISL: ഒഡീഷയെ തകര്‍ത്തെറിഞ്ഞു, പോയിന്റ് പട്ടികയില്‍ ഗോവ തലപ്പത്ത്

സംഭവബഹുലമായിരുന്നു മത്സരത്തിലെ ഇരു പാദങ്ങളും. 21 ആം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍ വീണു. അനാവശ്യമായി വഴങ്ങിയ ഫ്രീ കിക്കാണ് ഒഡീഷയ്ക്ക് വിനയായത്. എഡു ബേഡിയ തൊടുത്ത ഷോട്ട് വിനീത് റായിയില്‍ തട്ടി വലയില്‍ ചെന്നു പതിക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ ഡോറന്‍സോറോ കേവലം കാഴ്ച്ചക്കാരന്‍ മാത്രമായി നിന്നു.

24 ആം മിനിറ്റില്‍ വീണ്ടും ഒഡീഷ ഗോള്‍ വല കുലുങ്ങി. മന്തര്‍ റാവു ദേശായി നല്‍കിയ ക്രോസിനെ ജാക്കിചന്ദ് സിങ് കുറിക്കു കൊള്ളിച്ചു. 26 ആം മിനിറ്റില്‍ ജാക്കിചന്ദ് സിങുതന്നെ ഗോവയുടെ മൂന്നാം ഗോളും കണ്ടെത്തി. ഇടത് വിങ്ങില്‍ നിന്നും ഇരച്ചെത്തിയ ബൗമസാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ശേഷം ജാക്കിചന്ദിനെ ലക്ഷ്യമാക്കി ബോക്‌സിനകത്തേക്ക് ബൗമസിന്റെ ക്രോസും താണിറങ്ങി. പന്തിനെ താരം വലയിലാക്കുന്നതില്‍ ജാക്കിചന്ദ് സിങ് ഒരു പിഴവും വരുത്തിയില്ല.

ISL: ഒഡീഷയെ തകര്‍ത്തെറിഞ്ഞു, പോയിന്റ് പട്ടികയില്‍ ഗോവ തലപ്പത്ത്

ആദ്യ പകുതിയില്‍ ഗോവയാണ് വാണതെങ്കില്‍ രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം ഒഡീഷ പിടിച്ചുവാങ്ങി. 59 ആം മിനിറ്റില്‍ മാനുവല്‍ ഓണ്‍വുവിന്റെ ഹെഡര്‍ ഗോള്‍ ഒഡീഷയുടെ വീര്യം കൂട്ടി. ഇടതു വിങ്ങില്‍ നിന്നും നാരായണ്‍ ദാസ് നല്‍കിയ ഇടംകാലന്‍ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. 62 ആം മിനിറ്റില്‍ ഗോവയ്ക്ക് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഡോറന്‍സോറോയുടെ അവസരോചിത ഇടപെടല്‍ ഗോവയ്ക്ക് ഗോള്‍ നിഷേധിച്ചു.

തൊട്ടുപിന്നാലെ 65 ആം മിനിറ്റില്‍ ഗോവയുടെ വലയില്‍ ഒഡീഷ ഒരിക്കല്‍ക്കൂടി പന്തടിച്ചു കയറ്റി. വീണുകിട്ടിയ കോര്‍ണര്‍ അവസരം മാനുവല്‍ ഓണ്‍വു ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മൂന്നാമത്തെ സമനില ഗോളിനായി ഒഡീഷ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് 91 ആം മിനിറ്റില്‍ കൊറോമിനോസ് ഗോവയുടെ ലീഡുയര്‍ത്തുന്നത്. നാലാമത്തെ ഗോള്‍ വീണതോടെ ആതിഥേയരുടെ സമനില മോഹങ്ങളും വിദൂരത്തായി.

Story first published: Wednesday, January 29, 2020, 21:38 [IST]
Other articles published on Jan 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+