Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: കൊണ്ടും കൊടുത്തും കേരള ബ്ലാസ്‌റ്റേഴ്‌സ്, ഗോള്‍ മഴ പെയ്യിച്ച് ചെന്നൈ

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടും കൊടുത്തും കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്‍പത് ഗോളുകള്‍ വീണ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ചെന്നൈയിന്‍ എഫ്‌സിക്കായി അന്തിമ വിജയം. മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സന്ദര്‍ശകര്‍ ജയം കുറിച്ചത്.

ചെന്നൈയ്ക്കായി റാഫേല്‍ ക്രിവെല്ലാറോ (39', 45+1'), നെരിജുസ് വാല്‍സ്‌ക്കിസ് (45'), ലാലിയന്‍സുവാല ചാങ്‌തെ (59', 80') എന്നിവര്‍ ഗോള്‍ കണ്ടെത്തി. ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ച രണ്ടു ഗോളുകളും നായകന്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെയുടെ (48', 65', 76') വകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ മത്സരം

ജയത്തോടെ ആദ്യ നാലില്‍ കടന്നുകയറാനുള്ള സാധ്യത ചെന്നൈയിന്‍ എഫ്‌സി സജീവമാക്കി. നിലവില്‍ 14 മത്സരങ്ങളില്‍ നിന്നും ആറു ജയവുമായി 21 പോയിന്റ് ടീമിനുണ്ട്. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ ഏറെക്കുറെ സമാപിച്ചു. 15 മത്സരങ്ങളില്‍ നിന്നും മൂന്നു ജയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം.

ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് മത്സരത്തിലെ ആദ്യ ഗോള്‍ വീഴുന്നത്. തുടര്‍ന്നങ്ങോട്ട് ഗോള്‍ മഴയും കലൂരില്‍ പെയ്തിറങ്ങുകയായിരുന്നു. 39 ആം മിനിറ്റില്‍ ക്രിവെല്ലാറോയാണ് ഗോളടിക്ക് തുടക്കമിട്ടത്. ഒരിക്കല്‍ക്കൂടി സ്വന്തം ടീമിന് മുന്നില്‍ ഗോള്‍ കീപ്പര്‍ രഹനേഷ് വില്ലനായി. രഹനേഷിന്റെ അലസമായ ക്ലിയറന്‍സ് വന്നെത്തിയത് ക്രിവെല്ലാറോയുടെ കാലുകളിലേക്കായിരുന്നു. കിട്ടിയ പന്തിനെ ഗോള്‍ പോസ്റ്റിനകത്ത് കയറ്റാന്‍ താരമേറെ വിഷമിച്ചില്ല.

44 ആം മിനിറ്റില്‍ രണ്ടാം തവണയും പന്തിനെ ബ്ലാസ്റ്റേഴ്‌സിന്റെ വലിയില്‍ സന്ദര്‍ശകര്‍ എത്തിച്ചു. ഇത്തവണ ഊഴം വാല്‍സ്‌ക്കിസിന്റേതായിരുന്നു. ക്രിവെല്ലാറാ – വാല്‍സ്‌ക്കിസ് സഖ്യം നടത്തിയ ചടുലനീക്കമാണ് ഇവിടെ ഫലം കണ്ടത്. ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ മൂന്നാമത്തെ ഗോളും കുറിക്കപ്പെട്ടതോടെ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഏവരും കരുതി.

ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ മത്സരം

മത്സരത്തില്‍ ക്രിവെല്ലാറോയുടെ രണ്ടാമത്തെ ഗോള്‍ ചെന്നൈയുടെ ലീഡ് ഭദ്രമാക്കി. ഥാപ, വാല്‍സ്‌ക്കിസ്, എഡ്വിന്‍ ത്രയത്തിന് മുന്നില്‍ നിസാരനായി നില്‍ക്കാനേ രഹനേഷിന് കഴിഞ്ഞുള്ളൂ. ക്രിവെല്ലാറോയുടെ ഉഗ്രന്‍ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയില്‍ ചെന്നാണ് തറച്ചത്.

രണ്ടാം പകുതിയിലാണ് ബാക്കി ആറു ഗോളുകളും പിറന്നത്. 48 ആം മിനിറ്റില്‍ കേരളം ആദ്യം തിരിച്ചടിച്ചു, ഓഗ്ബച്ചെയിലൂടെ. ഇടതു വിങ്ങില്‍ നിന്നും ബോക്‌സിനകത്തേക്ക് താണിറങ്ങിയ ക്രോസിനെ കൃത്യമായി വലയ്ക്കകത്ത് എത്തിച്ചു ബ്ലാസ്‌റ്റേഴ്‌സ് നായകന്‍. പക്ഷെ 59 ആം മിനിറ്റില്‍ ചാങ്‌തെയിലൂടെ ചെന്നൈ വീണ്ടും ലീഡുയര്‍ത്തി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ സംഭവിച്ച പിഴവാണ് ഇവിടെ വിനയായത്.

ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ മത്സരം

എന്തായാലും 65 ആം മിനിറ്റില്‍ രണ്ടാം ഗോളും ഓഗ്ബച്ചെ കുറിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ ഉണര്‍ന്നു. ഏറെ വൈകിയില്ല ഓഗ്ബച്ചെ മൂന്നാം ഗോളും കണ്ടെത്താന്‍. ഇടതു വിങ്ങില്‍ രാജു ഗെയ്ക്‌വാദിന് കിട്ടിയ ത്രൂ ബോള്‍ മുന്നേറ്റത്തിന് തുടക്കമിട്ടു. നര്‍സാരിയാണ് ഇതേറ്റു പിടിച്ചത്. ശേഷം ബോക്‌സിനകത്ത് നിലയുറപ്പിച്ച ഓഗ്ബച്ചെയിലേക്ക് പന്തിനെ കൃത്യമായി എത്തിക്കാന്‍ നര്‍സാരിക്കായി. ഓഗ്ബച്ചെയുടെ ഹെഡറില്‍ പന്ത് വലയില്‍ ചെന്നു പതിച്ചപ്പോള്‍ സീസണിലെ ആദ്യ ഹാട്രിക്കാണ് പിറന്നത്.

സമനില മോഹവുമായി പന്തുതട്ടുന്നതിനിടെയാണ് വീണ്ടും ആതിഥേയര്‍ ഗോള്‍ വഴങ്ങുന്നത്. ചാങ്‌തെ ചെന്നൈയുടെ വീരനായകനായി ഈ അവസരത്തില്‍. വലതു വിങ്ങില്‍ നിന്നും തോയി സിങ് തൊടുത്ത ക്രോസിനെ പോസ്റ്റിന്റെ മൂലയിലേക്ക് പറഞ്ഞയക്കുകയായിരുന്നു ചാങ്‌തെ. എന്നാല്‍ ഇവിടംകൊണ്ടു ചെന്നൈ അവസാനിപ്പിച്ചില്ല.

92 ആം മിനിറ്റില്‍ വാല്‍സ്ക്കിസും മത്സരത്തിലെ ഇരട്ട ഗോള്‍ കണ്ടെത്തി. വലതു വിങ്ങില്‍ നിന്നും ക്രിവെല്ലാറോ നല്‍കിയ പാസാണ് ഗോളിന് വഴിയൊരുക്കിയത്. വാല്‍സ്‌ക്കിസിന്റെ ഷോട്ടിനെ പിടിച്ചുനിര്‍ത്താന്‍ രഹനേഷിന് കഴിഞ്ഞതുമില്ല.

Story first published: Saturday, February 1, 2020, 21:49 [IST]
Other articles published on Feb 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+