വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ബെംഗളൂരുവിന് വീണ്ടും ജയം, പട്ടികയില്‍ രണ്ടാമത്

ബെംഗളൂരു: ഐഎസ്എല്‍ 15 ആം റൗണ്ടില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. സന്ദര്‍ശകരായ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു എഫ്‌സി തോല്‍പ്പിച്ചത്. ഏഴാം മിനിറ്റില്‍ ബെംഗളൂരുവിന്റെ നിഷു കുമാര്‍ അടിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇപ്പോള്‍ ബെംഗളൂരു. 15 കളികളില്‍ നിന്നും എട്ടു ജയവും നാലു സമനിലയും ടീമിന് സമ്പാദ്യമായുണ്ട്.

ISL: ബെംഗളൂരുവിന് വീണ്ടും ജയം, പട്ടികയില്‍ രണ്ടാമത്

തോല്‍വി തുടര്‍ക്കഥയാക്കിയ ഹൈദരാബാദാകട്ടെ ഏറ്റവുമൊടുവിലെ സ്ഥാനം പതിവുപോലെ ഭദ്രമാക്കി. സന്ദര്‍ശകര്‍ക്കെതിരെ ആക്രമണ ഫുട്‌ബോളാണ് ബെംഗളൂരു പുറത്തെടുത്തത്. രണ്ടാം മിനിറ്റില്‍ത്തന്നെ നായകന്‍ സുനില്‍ ഛേത്രി ഗോളിനുള്ള ആദ്യ ശ്രമം നടത്തി. ഈ ശ്രമം വിജയിച്ചില്ലെങ്കിലും ഏഴാം മിനിറ്റില്‍ത്തന്നെ ആതിഥേയര്‍ മത്സരത്തില്‍ ഗോള്‍ കണ്ടെത്തി.

ഡിമാസ് ഡെല്‍ഗാഡോ തൊടുത്ത് കോര്‍ണര്‍ കിക്കിനെ അതിമനോഹരമായി നിഷു കുമാര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഇതേസമയം, 23 ആം മിനിറ്റില്‍ ബെംഗളൂരുവിനോട് പകരം വീട്ടാന്‍ ഹൈദരാബാദിന് അവസരം ലഭിക്കുകയുണ്ടായി. ബോക്‌സിന്റെ അറ്റത്ത് വെച്ച് മാര്‍സലീനോയെ സുരേഷ് വാങ്ജം വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാന്‍ വന്നത് മാര്‍ക്കോ സ്റ്റാന്‍കോവിക്കും. പക്ഷെ ഗുര്‍പ്രീത് സിങ് സന്ധുവെന്ന വന്‍മതിലിനെ മറികടക്കാന്‍ സ്റ്റാന്‍കോവിക്കിനായില്ല.

പൂര്‍ണ സമയത്തിന് വിസില് മുഴങ്ങുമ്പോള്‍ മൊത്തം 22 ഷോട്ടുകളാണ് ബെംഗളൂരു തൊടുത്തത്. ഇതില്‍ ഏഴെണ്ണം പോസ്റ്റിന് നേരെയും കുതിച്ചു. മറുഭാഗത്ത് 17 ഷോട്ടുകളില്‍ ആറെണ്ണത്തെ ഓണ്‍ ടാര്‍ഗറ്റിലെത്തിക്കാന്‍ ഹൈദരാബാദിനായി. 91 ആം മിനിറ്റില്‍ ബെംഗളൂരുവിനെ ഞെട്ടിച്ച് ഹൈദരാബാദ് നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും ഗുര്‍പ്രീത് സന്ധു ഒരിക്കല്‍ക്കൂടി രക്ഷകനായി. ബെംഗളൂരു പ്രതിരോധത്തെ വകഞ്ഞുമാറ്റിയ കൊളാക്കോ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കവും ഗുര്‍പ്രീത് വിയകരമായി തടുത്തു.

Story first published: Thursday, January 30, 2020, 21:44 [IST]
Other articles published on Jan 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X