For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ഒഡീഷയ്ക്ക് കടിഞ്ഞാണിട്ട് ബെംഗളൂരു, പട്ടികയില്‍ ഒന്നാമത്

ISL 2019-20- Bengaluru ends Odisha's winning run with 3-0 win, As it happened

ബെംഗളൂരു: ഒഡീഷയുടെ വിജയത്തേരോട്ടം ബെംഗളൂരു അവസാനിപ്പിച്ചു. ഐഎസ്എല്‍ 14 ആം റൗണ്ടില്‍ ഒഡീഷ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ സുനില്‍ ഛേത്രിയും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയരുടെ ജയം. ഡിഷോണ്‍ ബ്രൗണ്‍ (23'), രാഹുല്‍ ഭേക്കെ (25'), സുനില്‍ ഛേത്രി (61') എന്നിവര്‍ ബെംഗളൂരുവിനായി ഗോള്‍ നേടി.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ 21 പോയിന്റുമായി പോയിന്റ് പട്ടികയില്‍ നാലാമതാണ് ഒഡീഷ എഫ്‌സി. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ ജയിച്ചതിന്റെ ആവേശത്തിലാണ് ബെംഗളൂരു എഫ്‌സിക്ക് എതിരെ സന്ദര്‍ശകരായ ഒഡീഷ പന്തു തട്ടിയത്. പന്തടക്കിവെച്ച് കളിക്കുന്നതിലായിരുന്നു ഒഡീഷയുടെ ശ്രദ്ധ മുഴുവന്‍. ഇക്കാര്യത്തില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഗോളടിച്ചത് ബെംഗളൂരുവാണെന്നു മാത്രം.

ISL: ഒഡീഷയ്ക്ക് കടിഞ്ഞാണിട്ട് ബെംഗളൂരു, പട്ടികയില്‍ ഒന്നാമത്

23 ആം മിനിറ്റിലാണ് ബെംഗളൂരുവിന്റെ ആദ്യ ഗോള്‍. ഡിമാസ് എടുത്ത ഫ്രീകിക്ക് പാര്‍ത്ഥാലുവിലൂടെ ബ്രൗണിന്റെ കാലുകളിലെത്തി. ഒഡീഷ കീപ്പര്‍ അര്‍ഷദീപിനെ മറികടന്ന് പന്തിനെ വലയിലെത്തിക്കാന്‍ ബ്രൗണിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് ഒഡീഷയുടെ വലയില്‍ രണ്ടാം ഗോളും പതിക്കുന്നത്.

ഉദാന്തയെടുത്ത കോര്‍ണര്‍ പാര്‍ത്ഥാലുവിലൂടെ ഭേക്കെയിലേക്ക് വരികയായിരുന്നു. പന്തിനെ കൃത്യമായി ഭേക്കെയും പോസ്റ്റിനകത്തേക്ക് കടത്തി. 61 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയും ഗോളടിച്ചതോടെ ഒഡീഷയുടെ തിരിച്ചുവരവ് അസാധ്യമായി. പെനാല്‍റ്റിയിലൂടെയാണ് ബെംഗളൂരുവിന്റെ മൂന്നാം ഗോള്‍.

ISL: ഒഡീഷയ്ക്ക് കടിഞ്ഞാണിട്ട് ബെംഗളൂരു, പട്ടികയില്‍ ഒന്നാമത്

കോര്‍ണര്‍ പ്രതിരോധിക്കുന്നതിനിടെ ഒഡീഷ ബോക്‌സിനകത്ത് വെച്ച് പാര്‍ത്ഥാലുവിനെ ഗിഡിയസ് വീഴ്ത്തുകയായിരുന്നു. ഇതിന് റഫറി പെനാല്‍റ്റി പിഴ വിധിച്ചു. പതിവുപോലെ പെനാല്‍റ്റി ഗോളാക്കി മാറ്റാന്‍ ഛേത്രിക്ക് പ്രയാസമുണ്ടായില്ല. സീസണില്‍ ബെംഗളൂരു നായകന്റെ ഒന്‍പതാമത്തെ ഗോളിനാണ് ശ്രീകണ്ഠീരവ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

അവസാന മിനിറ്റുകളില്‍ ഒരു ഗോളെങ്കിലും മടക്കാന്‍ ഒഡീഷ കിണഞ്ഞു ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം ശക്തമായിത്തന്നെ നിലകൊണ്ടു. ഒടുവില്‍ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോല്‍വി സന്ദര്‍ശകര്‍ ഏറ്റുവാങ്ങി.

Story first published: Wednesday, January 22, 2020, 22:23 [IST]
Other articles published on Jan 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+