For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ചെന്നൈ, ഹൈദരാബാദിന് വീണ്ടും തോല്‍വി

ഹൈദരാബാദ്: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ചെന്നൈയിന്‍ എഫ്‌സി. ഇന്ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സന്ദര്‍ശകരായ ചെന്നൈ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തെറിഞ്ഞത്. ആദ്യ പകുതിയില്‍ത്തന്നെ ഹൈദരാബാദിന്റെ വലയില്‍ രണ്ടുതവണ പന്തെത്തിച്ച ചെന്നൈ മത്സരം കൈയ്യടക്കി. രണ്ടാം പകുതിയിലും ഒരു ഗോള്‍ വീണതോടെ ഹൈദരാബാദിന്റെ സമ്പൂര്‍ണമായി. കളിയുടെ അവസാന നിമിഷങ്ങളില്‍ ഒരു ഗോള്‍ മടക്കിയതു മാത്രമാണ് ഹൈദരബാദിന്റെ ഏക ആശ്വാസം.

ഐഎസ്എൽ

40 ആം മിനിറ്റില്‍ റാഫേല്‍ ക്രിവെല്ലാറോയും 43, 65 മിനിറ്റുകളില്‍ നെരിജുസ് വാല്‍സക്കിസുമാണ് ചെന്നൈയ്ക്കായി ഗോളടിച്ചത്. 88 ആം മാര്‍സലീനോ പെരേര ഹൈദരാബാദിനായി ഒരു ഗോള്‍ മടക്കി. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ചെന്നൈയിന്‍ എഫ്‌സി പോയിന്റ് പട്ടികയില്‍ ഏഴാമതെത്തിയിട്ടുണ്ട്. മറുഭാഗത്ത് തുടരെയുള്ള തോല്‍വികള്‍ ഹൈദരാബാദ് എഫ്‌സിയുടെ വിധി നിശ്ചയിച്ചു കഴിഞ്ഞു. 12 കളികളില്‍ നിന്നും ഒരു ജയം മാത്രമാണ് ടീം ഇതുവരെ നേടിയത്. ഇന്നത്തേയും കൂട്ടി ഒന്‍പതു മത്സരങ്ങള്‍ ഹൈദരാബാദ് തോറ്റു.

വിസില്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വീണ രണ്ടു ഗോളുകളൊഴിച്ചാല്‍ വിരസമായിരുന്നു ആദ്യ പകുതി. ലക്ഷ്യബോധമുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇരുഭാഗത്തു നിന്നുമുണ്ടായില്ല. 41 ആം മിനിറ്റില്‍ ഹൈദരാബാദ് പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്താണ് ചെന്നൈ മത്സരത്തില്‍ ആധിപത്യം നേടിയത്. പ്രതിരോധനിരയില്‍ ആശിഷ് റായി കാട്ടിയ നിസംഗതയ്ക്ക് ഹൈദരാബാദ് വലിയ വില നല്‍കി. പന്തുമായി ഗോള്‍ കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന്റെ നേര്‍ക്ക് പാഞ്ഞെത്തിയ വാല്‍സ്‌ക്കിസ് അവസാന നിമിഷ ക്രിവെല്ലാറോയിലേക്ക് പാസ് മറിച്ചു. കാല്‍ച്ചുവട്ടിലെത്തിയ പന്തിനെ വലയില്‍ തറച്ചു കയറ്റേണ്ട ഉത്തരവാദിത്വം ക്രിവെല്ലാറോ കൃത്യതയോടെ നിറവേറ്റുകയും ചെയ്തു.

ഐഎസ്എൽ

ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ആതിഥേയരുടെ വലയില്‍ രണ്ടാം ഗോളും പതിക്കുന്നത്. ഇവിടെയും കുറ്റം ഹൈദരാബാദിന്റേതുതന്നെ. ഹൈദരാബാദ് പ്രതിരോധത്തെ നോക്കുകുത്തിയാക്കി വലതു വിങ്ങില്‍ നിന്നും നുഴഞ്ഞുകയറിയ ഷംബ്രി നിമിഷനേരംകൊണ്ട് വാല്‍സ്‌ക്കിലേക്ക് പന്തെത്തിച്ചു. എന്തായാലും പോസ്റ്റിനകത്തേക്ക് പന്തിനെ വീഴ്ത്തുന്നതില്‍ വാല്‍സ്‌ക്കിസ് യാതൊരു പിഴവും വരുത്തിയില്ല --- ചെന്നൈയുടെ രണ്ടാം ഗോള്‍. രണ്ടാം പകുതിയില്‍ ചെന്നൈ പ്രതിരോധിച്ചു കളിക്കുമെന്ന് കരുതിയപ്പോഴുണ്ട് മൂന്നാം ഗോളും വീഴുന്നു. 65 ആം മിനിറ്റില്‍ വാല്‍സ്‌ക്കിസാണ് ചെന്നൈയുടെ നെഞ്ചത്ത് ഒരിക്കല്‍ക്കൂടി ആണിയടിച്ചത്. ഇടതു വിങ്ങില്‍ നിന്നും ജെറി തുടക്കമിട്ട മുന്നേറ്റം ക്രിവെല്ലാറോയിലൂടെ വാല്‍സ്‌ക്കിസില്‍ പൂര്‍ണമാക്കുകയായിരുന്നു.

88 ആം മിനിറ്റില്‍ ഒരു ഗോള്‍ മടക്കാനായതാണ് ഹൈദരാബാദിന്റെ പരാജയഭാരം തെല്ലൊന്ന് കുറയ്ക്കുന്നത്. സ്റ്റാന്‍കോവിക് നല്‍കിയ അതിമനോഹരമായ ക്രോസ് ഗോളാക്കി മാറ്റുകയായിരുന്നു മാര്‍സലീനോ. ബോക്‌സിന് വെളിയില്‍ മാര്‍സലീനോ തൊടുത്ത ഷോട്ട് ചെന്നൈയുടെ വലയിഞ്ഞ കൊണ്ടുകയറി.

Story first published: Friday, January 10, 2020, 21:32 [IST]
Other articles published on Jan 10, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+