Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: തോല്‍വി തുടര്‍ക്കഥയാക്കി ഹൈദരാബാദ്, മുംബൈ സിറ്റി എഫ്‌സിക്ക് ജയം

മുംബൈ: തോല്‍വി തുടര്‍ക്കഥയാക്കി ഹൈദരാബാദ് എഫ്‌സി. ഐഎസ്എല്‍ പത്താം റൗണ്ടില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. മുംബൈ ഫുട്‌ബോള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആതിഥേയര്‍ ഹൈദരാബാദിനെ കീഴടക്കിയത്. മുംബൈയ്ക്കായി മോഡു സൗഗു രണ്ടുതവണയും ഗോളടിച്ചു. ബോബോയാണ് ഹൈദരാബാദിന്റെ ഗോള്‍ സ്‌കോറര്‍. തുടക്കം മുതല്‍ക്കെ ആക്രമണത്തിലൂന്നിയാണ് മുംബൈയും ഹൈദരാബാദും പന്തു തട്ടിയത്. കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ ഷോട്ടെടുത്ത ഡിയഗോ കാര്‍ലോസ് ഹൈദരാബാദിന് അപായമണി മുഴക്കി. തൊട്ടടുത്ത മിനിറ്റില്‍ മാര്‍സലീനോ - ബോബോ സഖ്യത്തിലൂടെ ഹൈദരാബാദ് എഫ്‌സി മുംബൈയുടെ പ്രതിരോധം കീറിമുറിച്ചു.

മുംബൈ - ഹൈദരാബാദ് മത്സരം

എന്തായാലും മത്സരത്തിലെ ആദ്യ ഗോള്‍ വീഴാന്‍ ഏറെ സമയമെടുത്തില്ല. ആറാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മോഡു സൗഗു മുംബൈയ്ക്ക് ആധിപത്യം നല്‍കി. പിന്നില്‍ നിന്നും സുഭാശിഷ് ബോസ് നല്‍കിയ പാസാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതു വിങ്ങില്‍ നിന്നും പന്തുമായി കുതിച്ചെത്തിയ കാര്‍ലോസ് ബോക്‌സിനകത്തേക്ക് ചീറിയെത്തി. നിമിഷനേരംകൊണ്ട് പന്തിനെ സൗഗുവിലേക്ക് മറിച്ചു കാര്‍ലോസ്. കാല്‍ചുവട്ടിലെത്തിയ പന്തിനെ പോസ്റ്റിനകത്തേക്ക് ദിശ കാട്ടാനുള്ള ചുമതല മാത്രമായിരുന്നു സൗഗുവിന്. ഇത് അദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു. സീസണിലെ ആദ്യ ഗോളെന്ന വിശേഷവും സൗഗുവിന്റെ ഇന്നത്തെ ഗോളിനുണ്ട്. ഗോള്‍ വഴങ്ങിയതോടെ കൂടുതല്‍ ഉണര്‍വോടെ കളിക്കുന്ന ഹൈദരാബാദിനെയാണ് തുടര്‍ന്ന് കണ്ടത്.

22 ആം മിനിറ്റില്‍ സമനില ഗോളിനുള്ള അവസരം സന്ദര്‍ശകര്‍ സൃഷ്ടിക്കുകയുണ്ടായി. കോര്‍ണര്‍ കിക്കില്‍ നിന്നും മാര്‍സലീനോ തൊടുത്ത ഷോട്ട് ലക്ഷ്യം കണ്ടില്ലെങ്കിലും പന്ത് തിരികെ ഹൈദരാബാദിന്റെ കാലുകളില്‍ത്തന്നെ വന്നെത്തി. ആദ്യം ഗുര്‍ത്തേജ് സിങിലേക്ക്. ശേഷം ആശിഷ് റായുടെ പക്കലും. ബോക്‌സിനകത്ത് നിലയുറപ്പിച്ച ബോബോയിലേക്ക് പന്തിനെ ഉയര്‍ത്തി നല്‍കാന്‍ ആശിഷിനായി. എന്നാല്‍ ബോബയുടെ ശക്തിയേറിയ ഹെഡര്‍ പോസ്റ്റിനകത്ത് കയറിയില്ല.

മുംബൈ - ഹൈദരാബാദ് മത്സരം

എന്തായാലും ആദ്യ പകുതിക്ക് ശേഷം കളി കൂടുതല്‍ ഉദ്വേഗഭരിതമായി. 67 ആം മിനിറ്റില്‍ സാര്‍ത്ഥിക് ഗോലു ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയോടെ മുംബൈ ഒരുചുവടു കൂടി പ്രതിരോധത്തില്‍ ഊന്നി. പക്ഷെ ഗോളടിക്കാനുള്ള ആവേശം ടീം പൂര്‍ണമായി കൈവെടിഞ്ഞില്ല. ഫലമോ, 78 ആം മിനിറ്റില്‍ സൗഗുവിലൂടെ തന്നെ ആതിഥേയര്‍ ലീഡുയര്‍ത്തി. വലതു വിങ്ങില്‍ നിന്ന സൗഗുവിലേക്ക് ബിദ്യാനന്ത നല്‍കിയ മനോഹരമായ ഡയഗണല്‍ പാസാണ് ഗോള്‍ സാധ്യത തുറന്നത്. പന്ത് പിടിച്ചെടുക്കാന്‍ മുന്നിലേക്ക് കടന്നെത്തിയ കമല്‍ജിത്തിനെ കബളിപ്പിച്ച് പന്തിനെ പോസ്റ്റിനകത്തേക്ക് സൗഗു ഉയര്‍ത്തി തട്ടി --- ഗോള്‍!

81 ആം മിനിറ്റിലാണ് സന്ദര്‍ശകര്‍ ആദ്യ ഗോള്‍ മടക്കുന്നത്. ഇടതു വിങ്ങില്‍ നിന്നും ആശിഷ് റായി നല്‍കിയ കൗശലമാര്‍ന്ന പാസ് മുംബൈയുടെ കുറിക്ക് കൊള്ളിക്കാന്‍ ബോബോയ്ക്കായി. അവസാന മിനിറ്റുകളില്‍ രണ്ടാം ഗോളിനായി ഹൈദരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ പോയിന്റ് പട്ടികയില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മുംബൈ സിറ്റി എഫ്‌സി. 10 കളിയില്‍ നിന്്‌നും 16 പോയിന്റുണ്ട് ടീമിന്. മറുഭാഗത്ത് പത്തു കളിയില്‍ അഞ്ചു പോയിന്റുമായി ഏറ്റവും അടിത്തട്ടില്‍ ഹൈദരാബാദ് തുടരുന്നു.

Story first published: Sunday, December 29, 2019, 21:38 [IST]
Other articles published on Dec 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+