വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിമര്‍ശകര്‍ കരുതിയിരുന്നോളൂ, നീലക്കുപ്പായത്തില്‍ മെസ്സി ഇന്നിറങ്ങും, എതിരാളി വെനസ്വേല

മാഡ്രിഡ്: ആരാധകര്‍ കാത്തിരുന്ന മത്സരം ഇന്ന്. ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ 'മിശിഹ' ലയണല്‍ മെസ്സി വീണ്ടും ദേശീയ ജഴ്‌സിയില്‍. അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരായാണ് അര്‍ജന്റീന ഇന്ന് കളിക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം ഇന്ത്യയില്‍ തത്സമയ സംപ്രേഷണമില്ല.

ക്രിക്കറ്റ് പിച്ചില്‍ നിന്നും രാഷ്ട്രീയ പിച്ചിലേക്ക്.... ഗംഭീറിന് മുമ്പ ഇവരും, മിന്നിയത് ഇമ്രാന്‍ ക്രിക്കറ്റ് പിച്ചില്‍ നിന്നും രാഷ്ട്രീയ പിച്ചിലേക്ക്.... ഗംഭീറിന് മുമ്പ ഇവരും, മിന്നിയത് ഇമ്രാന്‍

റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് 4-3ന് തോറ്റ് അര്‍ജന്റീന പുറത്തുപോയതിന് പിന്നാലെയാണ് അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്നത്. ലോകകപ്പിലെ ടീമിന്റെ പരിശീലകനായിരുന്ന സാംപോളി പുറത്താക്കാപ്പെട്ടതിന് പിന്നാലെയെത്തിയ സ്‌കലോനി സീനിയര്‍ താരങ്ങളെ തഴഞ്ഞിരുന്നു. മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിലാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയിരുന്നത്. പൗലോ ഡിബാലയ്ക്കും ഇക്കാര്‍ഡിക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും സ്‌കലോനി മറന്നില്ല. എന്നാല്‍ വരാനിരിക്കുന്ന സൂപ്പര്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി സീനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി ടീമിന്റെ കരുത്തുയര്‍ത്താണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മെസ്സിയെയും ഏഞ്ചല്‍ ഡി മരിയയെയും ടീമിലേക്ക് തിരിച്ചുവിളിച്ചത്. പി.എസ്.ജിക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഡി മരിയക്ക് പക്ഷേ പരിക്കിനെത്തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു.


സര്‍വ്വം മെസ്സി

സര്‍വ്വം മെസ്സി

ബാഴ്‌സലോണയ്ക്കുവേണ്ടി തകര്‍ത്തുകളിക്കുമ്പോഴും രാജ്യത്തിന് വലിയ കിരീടങ്ങള്‍ സമ്മാനിക്കാന്‍ കഴിയാത്തവനെന്ന ചീത്തപ്പേര് മെസ്സിക്കുണ്ട്. ലോകകപ്പില്‍ അര്‍ജന്റീന പുറത്തുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടി വന്നതും മെസ്സിക്കു തന്നെ. ഇതിനൊക്കെ പരിഹാരം കാണാന്‍ കോപ്പാ അമേരിക്കയാണ് മെസ്സിക്കുമുന്നിലുള്ളത്. 2020ലെ കോപ്പാ അമേരിക്കയിലെ രാജ്യത്തെ കിരീടത്തിലെത്തിച്ചാല്‍ മെസ്സിയുടെ കരിയറിലെ കറുത്ത അദ്ധ്യായത്തിന് വിരാമമാകും. 31കാരനായ മെസ്സിക്ക് 2022ലെ ഖത്തര്‍ ലോകകപ്പ് കളിക്കാന്‍ ബാല്യമുണ്ടോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. നിലവിലെ ഫോമില്‍ മെസ്സി ഖത്തര്‍ ലോകകപ്പില്‍ കളിക്കുമെന്നാണ് ആരാധക പ്രതീക്ഷ. അര്‍ജന്റീനയ്ക്കുവേണ്ടി 128 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസ്സി 65 തവണയാണ് വലകുലുക്കിയത്.

അഗ്യൂറോയും ഇക്കാര്‍ഡിയുമില്ല

അഗ്യൂറോയും ഇക്കാര്‍ഡിയുമില്ല

അര്‍ജന്റീനന്‍ ടീമില്‍ ഇത്തവണയും സെര്‍ജിയോ അഗ്യൂറോയെ തഴഞ്ഞത് കൗതുകമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന അഗ്യൂറോയാണ് ഇത്തവണ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ മുന്നില്‍. എന്നിട്ടും ദേശീയ ടീമില്‍ സ്ഥാനം പിടിക്കാന്‍ താരത്തിനായില്ല. ഇന്റര്‍മിലാനുമായി ഉടക്കിനില്‍ക്കുന്ന ഇക്കാര്‍ഡിക്കും ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.മെസ്സിയും ഡി മരിയയും മടങ്ങിയെത്തിയതോടെ ഇക്കാര്‍ഡിയെ തഴയുകയായിരുന്നു.

യുവ അര്‍ജന്റീന കിടു

യുവ അര്‍ജന്റീന കിടു

സീനിയര്‍ താരങ്ങളില്ലാതെ ആറ് മത്സരങ്ങള്‍ കളിച്ച അര്‍ജന്റീന ശ്രദ്ധേയ പ്രകടമാണ് പുറത്തെടുത്തത്. നാല് തവണയും യുവതാരങ്ങളെ അണിനിരത്തി ടീമിനെ ജയിപ്പിക്കാന്‍ സ്‌കലോനിക്കായി. സൗഹൃദ മത്സരത്തില്‍ ബ്രസീലിനോട് മാത്രമാണ് ലോകകപ്പിന് ശേഷം നീലപ്പട തോറ്റത്. പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ബ്രസീലിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തോറ്റത്. അവസാന രണ്ട് മത്സരത്തിലും മെക്‌സിക്കോയെ 2-0ന് തകര്‍ത്ത് ഉജ്ജ്വല ഫോമിലാണ് അര്‍ജന്റീനയുടെ വരവ്

കണക്കുകളില്‍ അര്‍ജന്റീന ഭയക്കണം

കണക്കുകളില്‍ അര്‍ജന്റീന ഭയക്കണം

ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ വ്യക്തമാക്കുന്നത് അര്‍ജന്റീനയ്ക്ക് ജയം അനായാസമാവില്ലെന്നാണ്. ഇരു ടീമും അവസാനമായി കളിച്ച നാല് മത്സരത്തില്‍ രണ്ടു തവണ അര്‍ജന്റീന ജയിച്ചപ്പോള്‍ അവസാനം കളിച്ച രണ്ട് മത്സരവും സമനിലയിലായി.2017ലാണ് അവസാനമായി മത്സരിച്ചത്. അതിന് ശേഷം ഇരു ടീമിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചതിനാല്‍ കണക്കില്‍ ആര്‍ക്കും ആധിപത്യം പറയാനാവില്ല.

പുതിയ ജഴ്‌സി

പുതിയ ജഴ്‌സി

പുതിയൊരു തുടക്കമെന്നോണം പുതിയ ജഴ്‌സിയിലാവും അര്‍ജന്റീന ഇന്നിറങ്ങുക. വെള്ളനിറത്തില്‍ നീല അലിഞ്ഞ് ചേര്‍ന്ന തരത്തിലുള്ള ജഴ്‌സി അണിഞ്ഞാവും അര്‍ജന്റീന വെനസ്വേലയെ നേരിടുക. അഡിഡാസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പുതിയ ജഴ്‌സി കഴിഞ്ഞ ദിവസം ലയണല്‍ മെസ്സിയും ടീം അംഗങ്ങളും ചേര്‍ന്ന് പ്രകാശനം ചെയ്തിരുന്നു.

Story first published: Friday, March 22, 2019, 15:52 [IST]
Other articles published on Mar 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X