ചാമ്പ്യന്‍സ് കപ്പ്: പെനാല്‍റ്റിയില്‍ ആഴ്‌സണലിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്, ബയേണിനും ജയം
ലാന്‍ഡോവര്‍: അന്താരാഷ്ട്ര ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യൂണിക്കിനും ജയം. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ 3-2ന് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ തോല്‍പ്പിച്ചപ്പോള്‍ എ സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് റയല്‍ മാഡ്രിഡ് ആഴ്‌സണലിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്.

10ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ലാക്കസാറ്റെ ആഴ്‌സണലിന്റെ അക്കൗണ്ട് തുറന്നു.24ാം മിനുട്ടില്‍ ഔബ്‌മെയാങും വലകുലുക്കിയതോടെ 2-0ന് ആദ്യ പകുതി ഗണ്ണേഴ്‌സിന് സ്വന്തം. രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി തന്ത്രം മെനഞ്ഞ റയല്‍ കോച്ച് സിനദിന്‍ സിദാന് പിഴച്ചില്ല. 56ാം മിനുട്ടില്‍ ഗാരത് ബെയ്‌ലിലൂടെ റയല്‍ ആദ്യ ഗോള്‍ മടക്കി. മൂന്ന് മിനുട്ടിനുള്ളില്‍ മാഴ്‌സലോയുടെ അസിസ്റ്റില്‍ അസെന്‍സിയോയും വലകുലുക്കിയതോടെ മത്സരം സമനിലയില്‍. മത്സരം സമനിലയായതോടെ വിജയഗോളിനായി ഇരു ടീമും വാശിയോടെ പൊരുതിയെങ്കിലും പ്രതിരോധക്കരുത്തിനെ ഭേദിക്കാനായില്ല.ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
റയല്‍ മാഡ്രിഡിനുവേണ്ടി കിക്കെടുത്ത ഗാരത് ബെയ്‌ലിന് പിഴച്ചെങ്കിലും ഇസ്‌കോയും വരാനെയും വിനീഷ്യസും പന്ത് പോസ്റ്റിലെത്തിച്ചു. ആഴ്‌സണലിന് വേണ്ടി നെല്‍സനും സാക്കയും ലക്ഷ്യം കണ്ടെത്തിയപ്പോള്‍ ഷാക്ക,മോണ്‍റിയാല്‍,ബര്‍ട്ടന്‍ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു.ഇതോടെ 3-2ന് ജയം റയലിനൊപ്പം.51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ആഴ്‌സണല്‍ 19 ഗോള്‍ശ്രമങ്ങളുമായി കരുത്തുകാട്ടിയെങ്കിലും ഭാഗ്യം തുണച്ചില്ല. ആദ്യ രണ്ട് മത്സരവും ജയിച്ച ആഴ്‌സണല്‍ ഏഴ് പോയിന്റുമായി ടൂര്‍ണമെന്റില്‍ ഒന്നാമതാണ്.ആദ്യ മത്സരത്തില്‍ തോറ്റ റയല്‍ രണ്ട് പോയിന്റോടെ എട്ടാമതാണ്.
അതേ സമയം ഒറ്റ ഗോളിനാണ് ബയേണ്‍ മിലാനെ വീഴ്ത്തിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലിയോണ്‍ ഗൊറീട്‌സ്‌ക നേടിയ ഗോളാണ് മത്സരത്തിന്റെ വിധി എഴുതിയത്.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ബയേണ്‍ ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.മിലാന്‍ അവസാന സ്ഥാനത്തും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications