Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: ഷൂട്ടൗട്ടില്‍ ഇന്റര്‍മിലാനെ തകര്‍ത്ത് യുവന്റസ്

നാന്‍ജിങ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ യുവന്റസിന് ജയം. ഇറ്റാലിയന്‍ ക്ലബ്ബുകള്‍ പരസ്പരം കൊമ്പുകോര്‍ത്ത മത്സരത്തില്‍ ഇന്റര്‍മിലാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് യുവന്റസ് വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

juventus

മൗറീസ്യോ സാറിയുടെ കീഴില്‍ യുവന്റസ് ആദ്യ വമ്പന്‍മത്സരത്തിനിറങ്ങിയപ്പോള്‍ അന്റോണിയോ കോന്റെയുടെ തന്ത്രങ്ങള്‍ക്ക് കീഴിലാണ് ഇന്റര്‍മിലാന്‍ ഇറങ്ങിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഹിഗ്വെയ്ന്‍, ബെര്‍ണാഡ്ഷി എന്നിവരെ മുന്‍നിരയില്‍ ഇറക്കി 4-3-3 ഫോര്‍മേഷനില്‍ യുവന്റസ് ഇറങ്ങിയപ്പോള്‍ പെരിസിച്ച്, എസ്‌പോസിറ്റോ എന്നിവരെ കുന്തമുനയാക്കി 3-5-2 ഫോര്‍മാറ്റിലാണ് ഇന്ററിനെ കോന്റെ വിന്യസിച്ചത്. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും യുവന്റസിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഇന്റര്‍. 52 ശതമാനം പന്തടക്കിവച്ച് 16 തവണ ഇന്റര്‍ ഗോള്‍ശ്രമം നടത്തിയപ്പോള്‍ 12 തവണമാത്രമാണ് റയലിന് മറുപടി പറയാനായത്.

10ാം മിനുട്ടില്‍ ഡി ലൈറ്റ് മാത്തിസിന്റെ സെല്‍ഫ് ഗോളില്‍ ഇന്റര്‍മിലാന്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ ഗോള്‍മടക്കാന്‍ കഴിയാതിരുന്ന യുവന്റസിനുവേണ്ടി 68ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് സമനില ഗോള്‍ നേടിയത്. പിന്നീട് തുല്യത പുലര്‍ത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്.യുവന്റസിനുവേണ്ടി റൊണാള്‍ഡോ, കാന്‍സീലോ, എംറി ക്യാന്‍,ഡിമിറല്‍ എന്നിവര്‍ വലകുലുക്കിയപ്പോള്‍ റാബിയറ്റിനും ബെര്‍ണാഡ്ഷിക്കും പിഴച്ചു. ഇന്ററിനുവേണ്ടി പുസ്‌ക്കാസും മരിയോയും ബറില്ലയും ലക്ഷ്യം കണ്ടെങ്കിലും വലീറോ, ലോങ്കോ, റനോച്ചി എന്നിവര്‍ അവസരം പാഴാക്കിയതോടെ യുവന്റസിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. ആദ്യ മത്സരത്തില്‍ തോറ്റ യുവന്റസ് നിലവില്‍ എട്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ട ഇന്റര്‍ 10ാമതും.

Story first published: Thursday, July 25, 2019, 9:04 [IST]
Other articles published on Jul 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+