വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ-കെനിയ ഫൈനല്‍

മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും കെനിയയും തമ്മില്‍ ഏറ്റുമുട്ടും. നാളെ രാത്രി എട്ടിന് മുംബൈയിലെ ഫുട്‌ബോള്‍ അരീനയിലാണ് ടൂര്‍ണമെന്റിന്റെ കിരീടപ്പോരാട്ടം അരങ്ങേറുന്നത്. നിര്‍ണായക മല്‍സരത്തില്‍ ചൈനീസ് തായ്‌പേയിയെ ഗോള്‍മഴയില്‍ മുക്കിയതാണ് കെനിയക്ക് ഫൈനല്‍ ബെര്‍ത്ത് നേടിക്കൊടുത്തത്. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ചൈനീസ് തായ്‌പേയിക്കെതിരേ എതിരില്ലാത്ത നാല് ഗോളിനായിരുന്നു കെനിയയുടെ വിജയം. ഈ തകര്‍പ്പന്‍ വിജയത്തോടെ കെനിയ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ന്യൂസിലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.

ആതിഥേയരായ ഇന്ത്യ, കെനിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ആറ് പോയിന്റ് വീതമാണ് ടൂര്‍ണമെന്റിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി നേടിയത്. മികച്ച ഗോള്‍ മാര്‍ജിന്‍ ഇന്ത്യയെ ഒന്നാംസ്ഥാനക്കാരാക്കിയപ്പോള്‍ ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ കെനിയ ന്യൂസിലന്‍ഡിനെ പിന്തള്ളുകയായിരുന്നു. കളിച്ച മൂന്നിലും തോറ്റ ചൈനീസ് തായ്‌പേയി അക്കൗണ്ട് തുറക്കാന്‍ കഴിയാതെയാണ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.

intercontinentalcup2018

ചൈനീസ് തായ്‌പേയിക്കെതിരേ ജോകിന്‍സ് അട്ടൂഡോ ഇരട്ട ഗോള്‍ നേടി തിളങ്ങി. 55, 88 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം, 88ാം മിനിറ്റിലെ ഗോള്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. ഡെന്നിസ് ഒഡിംബോ (52ാം മിനിറ്റ്), ടിമോത്തി ഒട്ടിനോ (70) എന്നിവര്‍ കെനിയക്കായി ഓരോ തവണ ലക്ഷ്യംകണ്ടു.

Story first published: Saturday, June 9, 2018, 9:02 [IST]
Other articles published on Jun 9, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X