Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭുഖണ്ഡങ്ങളിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരെ ഇന്നറിയാം; ആഫ്രിക്കന്‍ കരുത്തിനെ വീഴ്ത്താന്‍ നീലക്കടുവകള്‍

മുംബൈ: ഭൂഖണ്ഡങ്ങളിലെ ഫുട്‌ബോള്‍ രാജാക്കന്‍മാരെ ഇന്നറിയാം. നാല് രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം ഇന്ന് മുംബൈയില്‍ അരങ്ങേറും. ഏഷ്യയെ പ്രതിനിധീകരിക്കുന്ന ആതിഥേയരായ ഇന്ത്യയും ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള കെനിയയും തമ്മിലാണ് ഇന്റര്‍കോണ്ടിനന്റിലെ ചാംപ്യന്‍ പട്ടത്തിനായി കൊമ്പുകോര്‍ക്കുന്നത്. രാത്രി എട്ടിന് മുംബൈയിലെ ഫുട്‌ബോള്‍ അരീനയിലാണ് ടൂര്‍ണമെന്റിലെ കിരീടപ്പോരാട്ടം. ഇന്ത്യ, കെനിയ എന്നിവരെ കൂടാതെ ഓഷ്യാനിയയില്‍ നിന്നുള്ള ന്യൂസിലന്‍ഡും ഏഷ്യയിലെ തന്നെ ചൈനീസ് തായ്‌പേയിയുമാണ് ഇന്റന്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

കഴിഞ്ഞ തവണ മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ പങ്കെടുത്ത ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഇത്തവണ നാല് രാജ്യങ്ങളാക്കി ഇന്റര്‍കോണ്ടിനന്റല്‍ കപ്പാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്കായിരുന്നു കിരീടം.

സ്വന്തം തട്ടകത്തില്‍ കപ്പുയര്‍ത്താന്‍ ഇന്ത്യ

സ്വന്തം തട്ടകത്തില്‍ കപ്പുയര്‍ത്താന്‍ ഇന്ത്യ

സ്വന്തം തട്ടകത്തില്‍ കിരീടം മാത്രമാണ് ഇന്ത്യയുടെ നീലക്കടുവകളുടെ ലക്ഷ്യം. കഴിഞ്ഞ രണ്ട് മല്‍സരത്തിലും ഇന്ത്യന്‍ ഫുട്‌ബോളിനെ പിന്തുണയ്ക്കാന്‍ മൈതാനത്തെത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ക്കു മുന്നില്‍ തലയുഴര്‍ത്തി നില്‍ക്കാന്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യക്ക് കപ്പടിക്കണം. നായകന്‍ സുനില്‍ ഛേത്രിയുടെ മിന്നും ഫോമില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ടൂര്‍ണമെന്റിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഇതിനോടകം ആറ് ഗോളുകള്‍ ഛേത്രി അടിച്ചുകൂട്ടിയിട്ടുണ്ട്.

ഗ്രൂപ്പ്ഘട്ടത്തില്‍ കെനിയയെ തോല്‍പ്പിക്കാനായതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഛേത്രി ഇരട്ട ഗോളുമായി മിന്നിയ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു കെനിയക്കെതിരേ ഇന്ത്യയുടെ വിജയം. ഫൈനലിലും ഈ ആധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്വന്തം തട്ടകത്തില്‍ ചാംപ്യന്‍പട്ടം ഉയര്‍ത്താന്‍ ഇന്ത്യക്ക് കഴിയും.

പോരാട്ടവീര്യവുമായി കെനിയ

പോരാട്ടവീര്യവുമായി കെനിയ

ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ് പൊരുതി കളിക്കുകായെന്നത്. ലോക ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്ത് പലപ്പോഴും കണ്ടതാണ്. ആഫ്രിക്കയെ പ്രതിനിധീകരിച്ചെത്തുന്ന കെനിയെയും ഇത്തരത്തിലൊരു പോരാട്ട മികവ് തെളിയിക്കാനുറച്ചാണ് ഇന്ത്യക്കെതിരായ കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ്ഘട്ടത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് മധുരപ്രതികാരം വീട്ടാനുള്ള സുവര്‍ണാവസരം കൂടിയാണ് കെനിയക്ക് ഇന്ന് ലഭിച്ചിരിക്കുന്നത്.

ഫൈനലിലേക്കുള്ള നാള്‍വഴി

ഫൈനലിലേക്കുള്ള നാള്‍വഴി

ചൈനീസ് തായ്‌പേയിയെ 0-5ന് തരിപ്പണമാക്കി തുടങ്ങിയ ഇന്ത്യ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് 2-1ന് ഇന്ത്യ പരാജയപ്പൈട്ടു.

ന്യൂസിലന്‍ഡിനെ 2-1ന് തോല്‍പ്പിച്ച കെനിയക്ക് രണ്ടാം മല്‍സരത്തില്‍ ഇന്ത്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങേണ്ടിവന്നു. നിര്‍ണായക മല്‍സരത്തില്‍ ചൈനീസ് തായ്‌പേയിയെ 0-4ന് തകര്‍ത്ത കെനിയ ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

Story first published: Sunday, June 10, 2018, 13:18 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+