Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലുക്കാക്കുവില്‍ നിന്ന് ഇന്റര്‍ പിന്നോട്ട്; എഡിന്‍സണ്‍ കവാനി പുതിയ ലക്ഷ്യം

ടുറിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റോമലു ലുക്കാക്കുവിനെ ടീമിലെത്തിക്കാനുള്ള പദ്ധതികള്‍ ഫലം കാണാതെ വന്നതോടെ പുതിയ താരത്തെ ലക്ഷ്യമിട്ട് ഇന്റര്‍മിലാന്‍. മുന്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെയ്ക്ക് കീഴില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന ഇന്റര്‍മിലാന്‍ പി.എസ്.ജിയുടെ ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയെ ആണ് നോട്ടമിടുന്നത്. നെയ്മറും കെയ്‌ലിയന്‍ എംബാപ്പെയും ഈ സീസണിലും പി.എസ്.ജിയില്‍ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സീനിയര്‍ താരമായ കവാനിയെ സ്വന്തമാക്കാന്‍ ഇന്റര്‍ ശ്രമം നടത്തുന്നത്. പഴയ പ്രതാപികളായ ഇന്ററിന്റെ സമീപകാല പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പഴയ നിലയിലേക്ക് തിരിച്ചുവരാന്‍ കോന്റെയുടെ കീഴില്‍ വന്‍ താരങ്ങളെയാണ് ഇന്റര്‍ നോട്ടമിടുന്നത്.

edinson cavani

ബെല്‍ജിയം താരം റോമലു ലുക്കാക്കുവിന്റെ പിന്നാലെ ഈ സീസണിന്റെ തുടക്കം മുതല്‍ ഇന്റര്‍ ഉണ്ടായിരുന്നെങ്കിലും കരാറിലേക്കെത്താന്‍ സാധിച്ചിട്ടില്ല. പ്രീ സീസണിനായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമില്‍ ലുക്കാക്കു ഇടം പിടിച്ചിട്ടുണ്ട്.എന്നാല്‍ മത്സരങ്ങളില്‍ താരം കളിച്ചില്ലെന്നത് കൂടുമാറ്റ സാധ്യത ഉയര്‍ത്തുന്നു. എന്നാല്‍ യുണൈറ്റഡ് കോച്ച് സോള്‍ഷെയര്‍ ലുക്കാക്കുവിനെ അനുനയിപ്പിച്ച് ടീമില്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നതായാണ് വിവരം.

32കാരനായ കവാനി 2013 മുതല്‍ പി.എസ്.ജിയുടെ ഭാഗമാണ്. വലിയ ആരാധക പിന്തുണയും അദ്ദേഹത്തിന് പി.എസ്.ജിയിലുണ്ട്. പി.എസ്.ജിക്കുവേണ്ടി 186 മത്സരത്തില്‍ നിന്ന് 134 ഗോളാണ് ഉറുഗ്വേ താരത്തിന്റെ സമ്പാദ്യം. നേരത്തെ നാപ്പോളിക്കുവേണ്ടിയും കവാനി കളിച്ചിട്ടുണ്ട്.ഉറുഗ്വെ ദേശീയ ടീമില്‍ ഇപ്പോഴും സജീവമായ താരം 114 മത്സരത്തില്‍ നിന്ന് 48 ഗോളാണ് സ്വന്തമാക്കിയിട്ടുള്ളത്.

Story first published: Friday, July 19, 2019, 8:39 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+