For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡിബാലയ്ക്ക് പകരം ഇക്കാര്‍ഡിയെ തരാം, യുവന്റസിന് മുന്നില്‍ ഓഫര്‍വെച്ച് ഇന്റര്‍ മിലാന്‍

ടുറിന്‍: യുവന്റസിന്റെ അര്‍ജന്റീന സ്‌ട്രൈക്കര്‍ പൗലോ ഡിബാലയുടെ കൂടുമാറ്റ അഭ്യൂഹം ഇത്തവണത്തെ കൈമാറ്റ ജാലകത്തില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. യുവന്റസ് താരത്തെ കൈമാറാന്‍ സമ്മതം അറിയിച്ചത് മുതല്‍ പല പ്രമുഖ ക്ലബ്ബുകളും താരത്തിന് പിന്നാലെയുണ്ട്. പ്രധാനമായും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഡിബാലയ്ക്കുവേണ്ടി ശക്തമായി രംഗത്തെത്തിയത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകവെ യുണൈറ്റഡിന് ഭീഷണി ഉയര്‍ത്തി ഇന്റര്‍മിലാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

mauro-icardi

ഡിബാലയെ വിട്ടുനല്‍കിയാല്‍ പകരം ഇക്കാര്‍ഡിയെ നല്‍കാമെന്ന ഓഫറുമായാണ് ഇന്റര്‍ യുവന്റസിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനോട് ക്ലബ്ബിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്ന് മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബായ ഇന്ററിലേക്ക് ഡിബാല പോകുമോ അതോ ഇംഗ്ലീഷ് ലീഗിലേക്ക് കൂടുമാറുമോയെന്ന് കണ്ട് തന്നെ അറിയണം. മുന്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ ഇന്ററിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെയാണ് ഇന്ററിന്റെ മുഖ്യ സ്‌ട്രൈക്കറായ ഇക്കാര്‍ഡിയെ ക്ലബ്ബ് ഒഴിവാക്കാനൊരുങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഈ കൈമാറ്റം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. യുണൈറ്റഡിലേക്ക് കൂടുമാറാനാണ് ഡിബാലയ്ക്ക് കൂടുതല്‍ താല്‍പ്പര്യമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി യുണൈറ്റഡ് കോച്ച് സോള്‍ഷെയറുമായി ഡിബാല ചര്‍ച്ച നടത്തിക്കഴിഞ്ഞു.ഇനി യുവന്റസ് ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാന്‍ തയ്യാറായാല്‍ താരത്തിന്റെ കൂടുമാറ്റം നടക്കും. 25കാരനായ ഡിബാല 2015ലാണ് യുവന്റസിലെത്തുന്നത്. ക്ലബ്ബിനൊപ്പം 128 മത്സരങ്ങള്‍ കളിച്ച് 57 ഗോള്‍ അദ്ദേഹം നേടിയിട്ടുണ്ട്.യുവന്റസിനൊപ്പം നാല് സീരി എ കിരീടത്തിലും താരം പങ്കാളിയായിട്ടുണ്ട്.

Story first published: Thursday, August 1, 2019, 18:08 [IST]
Other articles published on Aug 1, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+