റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഇന്റര്മിലാന് സമനിലക്കുരുക്ക്. അതേസമയം, വമ്പന്‍ തിരിച്ചുവരവിന് കോപ്പുകൂട്ടുന്ന മിലാന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാഗ്ലിയാരിയെ തോല്‍പ്പിച്ചു. സമനിലയോടെ 19 കളികളില്‍നിന്നും 46 പോയന്റുള്ള ഇന്റര്‍ ഒന്നാംസ്ഥാനത്താണ്. 18 കളികളില്‍നിന്നും 45 പോയന്റുള്ള യുവന്റസിന് അടുത്തമത്സരം ജയിച്ചാല്‍ ഒന്നാംസ്ഥാനത്തെത്താം.
അറ്റ്ലാന്റയാണ് മിലാനെ സമനിലയില്‍ തളച്ചത്. മാര്‍ട്ടിനസ് 4-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഇന്റര്‍ മുന്നിലെത്തിയെങ്കില്‍ 75-ാം മിനിറ്റില്‍ റോബിന് ഗൊസേന്സ് അറ്റ്ലാന്റയ്ക്കായി സമനില നേടിക്കൊടുത്തു. റാഫേല്‍ ലിയാവോ(46), സ്ലാട്ടന് ഇബ്രാഹിമോവിച്ച്(64) എന്നിവരാണ് മിലാനുവേണ്ടി ഗോള്‍ നേടിയത്. 19 കളികളില്‍നിന്നും 25 പോയന്റുള്ള മിലാന് എട്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ലാസിയോ ഒരു ഗോളിന് നാപ്പോളിയെ തോല്‍പ്പിച്ചു.
ചെല്‍സിക്കും യുണൈറ്റഡിനും വമ്പന്‍ ജയം, ആഴ്സണലിന് സമനില, ലെസ്റ്ററിന് തോല്‍വി
ഫ്രഞ്ച് ലീഗില്‍ നടന്ന മത്സരത്തില്‍ ലിയോണ്‍ ബോര്‍ഡിയക്സിനെ 2-1ന് തോല്‍പ്പിച്ചു. അമിയെന്‍സ്, മോണ്ട്പെല്ലിയറിനെതിരെ 2-1ന് പരാജയപ്പെട്ടു. മെറ്റ്സ് 1-0ന് സ്ട്രാസ്ബര്ബര്ഗിനേയും നിമെസ് 2-0ത്തിന് റിംസിനേയും, ബ്രെസ്റ്റ് 5-2ന് ടൗളൗസിനേയും തകര്‍ത്തു. ആന്‍ഗേഴ്സ് നൈസ് മത്സരം 1-1 എന്ന നിലയില്‍ പിരിഞ്ഞു. ലീഗില്‍ 18 കളികളില്‍നിന്നും 45 പോയന്റുമായി പിഎസ്ജി മുന്നിലാണ്. 20 കളികളില്‍നിന്നും 41 പോയന്റുള്ള മാഴ്സലെ ആണ് രണ്ടാം സ്ഥാനത്ത്.