വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഷൂട്ടൗട്ടില്‍ പിഎസ്ജിയെ വീഴ്ത്തി ഇന്റര്‍മിലാന്‍

മക്കാവോ: ക്ലബ്ബ് സൗഹൃദ ഫുട്‌ബോളിലെ ആവേശകരമായ പോരാട്ടത്തില്‍ പിഎസ്ജിയെ വീഴ്ത്തി ഇന്റര്‍മിലാന്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 6-5 എന്ന സ്‌കോറിനാണ് ഫ്രഞ്ച് ക്ലബ്ബിനെ ഇന്റര്‍ തോല്‍പ്പിച്ചത്.നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍വീതം നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

സൗഹൃദ ഫുട്‌ബോള്‍:യൊക്കോഹാമയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി,സെവിയ്യക്കും ജയം

എംബാപ്പയെ കുന്തമുനയാക്കി 3-4-2-1 ഫോര്‍മേഷനില്‍ പി.എസ്.ജി ഇറങ്ങിയപ്പോള്‍ പെരിസിച്ചിനെയും എസ്‌പോസിറ്റോയെയും മുന്നില്‍ നിര്‍ത്തി 3-5-2 ഫോര്‍മേഷനിലാണ് ഇന്റര്‍ കളത്തിലിറങ്ങിയത്.പന്തടക്കത്തില്‍ പിഎസ്ജി മുന്നിട്ട് നിന്നപ്പോള്‍ ഗോള്‍ശ്രമത്തില്‍ ഇറ്റലിക്കായിരുന്നു ആധിപത്യം.മത്സരത്തില്‍ ആദ്യം വലകുലുക്കി പി.എസ്.ജി കരുത്തുകാട്ടി.സറാബിയ ഗോളിന് വഴിയൊരുക്കിയപ്പോള്‍ തിലോ കെഹ്‌റര്‍ പന്ത് പോസ്റ്റിലാക്കി. ആദ്യ പകുതിയിലെ ലീഡ് രണ്ടാം പകുതിയുടെ അവസാനംവരെ കാക്കാന്‍ പിഎസ്ജിക്ക് സാധിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ഇന്റര്‍ സമനില പിടിച്ചു.94ാം മിനുട്ടില്‍ ലോങ്കോയാണ് ഇന്ററിനുവേണ്ടി വലകുലുക്കിയത്.

football

ഷൂട്ടൗട്ടില്‍ എഡിന്‍സന്‍ കവാനി,,ജെസി,ഡിയാലോ,ഹെമന്‍സ്,എംബീ സോഹ് എന്നിവര്‍ പിഎസ്ജിക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ഔച്ചിച്ചി,സാഗ്രി എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു. ഇന്ററിനുവേണ്ടി റനോച്ചിയ,ഗഗ്ലിയാര്‍ഡിനി,കോലിഡിയോ,അഗ്യൂമി,ലോങ്കോ,മരിയോ എന്നിവര്‍ പന്ത് പോസ്്റ്റിലാക്കിയപ്പോള്‍ കന്‍ഡ്രീവ മാത്രമാണ് അവസരം നഷ്ടപ്പെടുത്തിയത്. മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയുടെ കീഴില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്റര്‍മിലാന്‍ ലക്ഷ്യമിടുന്നത്. റോമലു ലുക്കാക്കുകൂടിയെത്തിയാല്‍ ഇന്റര്‍മിലാന്‍ കൂടുതല്‍ കരുത്തരാകുമെന്നുറപ്പ്.

Story first published: Sunday, July 28, 2019, 9:24 [IST]
Other articles published on Jul 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X