ദില്ലി: അണ്ടര്‍ 18 സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവനിര ജേതാക്കളായി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞത്. ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വിക്ര പ്രതാപ് സിങിന്റെ ഗോളില്‍ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നു. ഇഞ്ചുറിടൈമില്‍ 30 വാര അകലെ നിന്ന് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ രവി ബഹാദുര്‍ റാണയാണ് ഇന്ത്യയുടെ വിജയഗോള്‍ നിക്ഷേപിച്ചത്. ബംഗ്ലാദേശിന്റെ ഗോള്‍ 40ാം മിനിറ്റില്‍ യെസിന് അറാഫത്തിന്റെ വകയായിരുന്നു.
ധോണി കളി നിര്‍ത്തണോ? ധവാന്റെ മാസ് ഡയലോഗ്... അക്കാര്യത്തില്‍ എല്ലാവരേക്കാളും കേമന്‍
ഈ സാഫ് ചാംപ്യന്‍ഷിപ്പ് ഇത്രയും മികച്ചൊരു മുഹൂര്‍ത്തത്തിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യക്കു വിജയം സമ്മാനിച്ച രവിയുടെ ഷോട്ട് വിസ്മയിപ്പിക്കുന്നതായിരുന്നെന്നും ഇന്ത്യന്‍ കോച്ച് ഫ്ളോയ്ഡ് പിന്റോ മല്‍സരശേഷം പ്രതികരിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയായിരുന്നു. ടീമിന്റെ പ്രകടനത്തില്‍ അതീവ സന്തുഷ്ടനാണ്. ഓരോ താരത്തിന്റെയും ത്യാഗവും ആത്മാമര്ഥതയുമെല്ലാമാണ് വിജയത്തിനു കാരണമെന്നും കോച്ച് വിശദമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം നിന്തോയിന്ഗാംബ മീട്ടെയായിരുന്നു.
ജേതാക്കളായ ഇന്ത്യന്‍ ടീമിനെ ദേശീയ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അഭിനന്ദിച്ചു. ഓരോ മല്‍സരം കഴിയുന്തോറും ടീം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതാണ് കണ്ടത്. ഇന്ത്യന്‍ ഫുട്ബോളിലെ സംബന്ധിച്ച് ഇരട്ടി ആഹ്ലാദമാണ് ഇത്. കാരണം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ അണ്ടര്‍ 16 ടീം എഎഫ്സി ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടിയതെന്നും പട്ടേല്‍ വിശദമാക്കി.
🙌🏻 🎉 🎊#BackTheBlue 💙 #IndianFootball ⚽ #SAFFU18 pic.twitter.com/6wQKPltiHL
— Indian Football Team (@IndianFootball) September 29, 2019