Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരൊക്കെ സെമിയിലെത്തും... കേരളം?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കലാശ പോരാട്ടത്തിലേക്ക്. ആദ്യ സീസണില്‍ ആരൊക്കെ സെമി ബര്‍ത്ത് പിടിക്കും ആരൊക്കെ പുറത്താകും...? സച്ചിന്‍ടെണ്ടുല്‍ക്കറുടെ പിന്‍ബലത്തോടെ കളത്തിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ചരിത്രത്തില്‍ ഇടം പിടിക്കുമോ...

ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കേരളത്തിന് നിര്‍ണായകമാണ്. ഒരു ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. അവസാന രണ്ട് ഹോം മത്സരങ്ങളും ജയിച്ചാല്‍ കേരളത്തിന് സെമി ബര്‍ത്ത് ഉറപ്പിക്കാം.

ചെന്നൈയിന്‍ എഫ്‌സി

ചെന്നൈയിന്‍ എഫ്‌സി

അഭിഷേക് ബച്ചന്റെ ടീം ആയ ചെന്നൈയിന്‍ എഫ്‌സി പോയന്റ് നിലയില്‍ ഏറെ മുന്നിലാണ്. 12 കളികളില്‍ നിന്നായി 22 പോയന്റ് സ്വന്തമാക്കിയ ചെന്നൈ ടീം ഇതിനകം തന്നെ സെമി ഉറപ്പിച്ച് കഴിഞ്ഞു.

എഫ്‌സി ഗോവ

എഫ്‌സി ഗോവ

തുടക്കത്തില്‍ പതറിക്കളിച്ച എഫ്‌സി ഗോവ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബ്രസീലിന്റെ ഇതിഹാസ താരം സീക്കോ പരിശീലിപ്പിക്കുന്ന ഗോവന്‍ കരുത്ത് ഏതാണ്ട് സെമി ഉറപ്പിച്ചുകഴിഞ്ഞു. 12 കളികളില്‍ നിന്നായി 18 പോയന്റുണ്ട് ഇവര്‍ക്ക്. പോയന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഗോവ.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത

ലീഗിന്റെ തുടക്കം മുതല്‍ അപ്രമാദിത്തം നിലനിര്‍ത്തിപ്പോന്ന ടീം ആയിരുന്നു സൗരവ് ഗാഗംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. എന്നാല്‍ അവസാന ലീഗ് മത്സരങ്ങളിലെത്തുമ്പോള്‍ കൊല്‍ക്കത്തക്കാര്‍ മൂന്നാം സ്ഥാനത്തായി. 12 കളികളില്‍ നിന്ന് ഇവര്‍ക്ക് 16 പോയന്റുണ്ട്.

എഫ്‌സി പൂനെ സിറ്റി

എഫ്‌സി പൂനെ സിറ്റി

ഒരു ഘട്ടത്തില്‍ പോയന്റ് നിലയില്‍ താഴെ പോയെങ്കിലും എഫ്‌സി പൂനെ സിറ്റിയും കുതിച്ചുകയറി. അവസാന മത്സരത്തിലെ ജയത്തോടെ പൂനെ ടീം കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി നാലാം സ്ഥാനത്തെത്തി. 12 കളികളില്‍ നിന്ന് 16 പോയന്റുണ്ട് പൂനെ ടീമിന്.

കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ്

ഇനിയും പ്രതീക്ഷ കൈവിടാത്ത ടീം ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. അവശേഷിക്കുന്നത് രണ്ട് ഹോം മാച്ചുകളാണെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. ശേഷിക്കുന്ന രണ്ട് കളികളിലും ജയിച്ചാല്‍ കേരളത്തിന് സെമി ഉറപ്പിക്കാം.

Story first published: Thursday, December 4, 2014, 10:09 [IST]
Other articles published on Dec 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+