സൂപ്പര്‍ ലീഗ്: അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ചാംപ്യന്മാര്‍
മുംബൈ: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്ത ചാംപ്യന്മാരായി. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയത്. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഹമ്മദ് റഫീഖാണ് നിര്‍ണായക ഗോള്‍ നേടിയത്.
ലഭിച്ച അവസരങ്ങള്‍ കളഞ്ഞു കുളിച്ചതാണ് കേരളത്തിന് തിരിച്ചടിയായത്. മുന്‍ ന്യൂകാസില്‍ താരം മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യൂമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയിരുന്നെങ്കിലും അത്‌ലറ്റികോയുടെ പ്രതിരോധത്തില്‍ തട്ടി തകരുന്ന കാഴ്ചയാണ് കണ്ടത്.

സെമിഫൈനലില്‍ ഭാഗ്യം കേരളത്തെ തുണച്ചെങ്കില്‍ കലാശപ്പോരാട്ടത്തിന് നിര്‍ഭാഗ്യങ്ങളുടെ പെരുമഴയായിരുന്നു. മൈക്കല്‍ ചോപ്രയുടെ നിരവധി ഷോട്ടുകളാണ് ലക്ഷ്യത്തിലെത്താതെ മടങ്ങിയത്. ചോപ്ര-ഹ്യൂ കൂട്ടുകെട്ട് കളിയുടെ അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

അര്‍മേനിയന്‍ ഗോളി എഡല്‍ബെറ്റെയുടെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. വിജയികള്‍ക്ക് സമ്മാനത്തുകയായി എട്ടുകോടി രൂപ ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന് നാലു കോടി രൂപയാണ് സമ്മാനം. ഹാപ്പി ഫാന്‍സ് പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചു.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications