ഭുവനേശ്വര്‍: നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, ഡല്‍ഹി ഡൈനാമോസ് ടീമുകള്‍ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഐപിഎല്‍: സിഎസ്കെയ്ക്കൊപ്പം എന്ഗിഡിയില്ല, പകരം കിവി ഓള്‍റൗണ്ടര്‍... താരത്തിന് കന്നി സീസണ്
പ്രീക്വാര്‍ട്ടറില്‍ ബംഗളൂരുവിനും ഡല്‍ഹിക്കും ഈസി വാക്കോവര്‍ ലഭിച്ചപ്പോള്‍ ഗോവെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്തുകയായിരുന്നു. ഫെറാന്‍ കൊറോമിനസ്, ഹ്യുഗോ ബൗമോസ്, കാര്‍ലോസ് ഗോണ്‍സാലസ് പെന എന്നിവരാണ് ഗോവയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
എന്നാല്‍, ബംഗളൂരുവിനെതിരായ മല്‍സരത്തിനു മുമ്പ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനെതിരായ മല്‍സരത്തിനു മുമ്പ് ഡല്‍ഹി ഡൈനാമോസും പിന്മാറിയതിനെ തുടര്‍ന്നാണ് ഇരു ടീമുകള്‍ക്കും ഈസി വാക്കോവറിലൂടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ലഭിച്ചത്.