വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ഇവര്‍ ഇന്ത്യന്‍ 'നോട്ടപ്പുള്ളികള്‍'... മൂന്നു മലയാളി താരങ്ങളും, ഒരാള്‍ക്ക് അരങ്ങേറ്റം

ഐഎസ്എല്ലിന്റെ ആറാം സീസണാണ് നടക്കാനിരിക്കുന്നത്

Indian Players To Watch Out For In The Upcoming Indian Super League | Oneindia Malayalam

മുംബൈ: ഐഎഎസ്എല്ലിന്റെ ആറാം സീസണിനെ വലിയ പ്രതീക്ഷയോടയാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്. മുന്‍ സീസണുകള്‍ പോലെ തന്നെ ഇത്തവണയും തീപാറുന്ന പോരാട്ടങ്ങള്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയിലെ ചാംപ്യന്‍ ക്ലബ്ബാവുകയെന്ന ലക്ഷ്യത്തോടെ 10 ഫ്രാഞ്ചൈസികളാണ് അങ്കത്തട്ടിലിറങ്ങുക. ഇവരില്‍ രണ്ടു ടീമുകള്‍ക്ക് ഇത് അരങ്ങേറ്റ സീസണ്‍ കൂടിയാണ്. ഹൈദരാബാദ് എഫ്‌സിയും ഒഡീഷ എഫ്‌സിയുമാണ് പുതുമുഖങ്ങള്‍.

ബിസിസിഐയുടെയും ദാദ... ഗാംഗുലി തിളങ്ങുമോ? അക്തറിന്റെ അഭിപ്രായം ഇങ്ങനെബിസിസിഐയുടെയും ദാദ... ഗാംഗുലി തിളങ്ങുമോ? അക്തറിന്റെ അഭിപ്രായം ഇങ്ങനെ

ഡല്‍ഹി ഡൈനാമോസ്, പൂനെ സിറ്റി എന്നിവര്‍ക്കു പകരമാണ് ഇവരുടെ വരവ്.
പതിവു പോലെ ഈ സീസണിലും വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഇന്ത്യയുടെ മിന്നും താരങ്ങളെല്ലാം ബൂട്ടുകെട്ടും. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഉദാന്ത സിങ് (ബെംഗളൂരു എഫ്‌സി)

ഉദാന്ത സിങ് (ബെംഗളൂരു എഫ്‌സി)

നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്‌സിയുടെ തുറുപ്പുചീട്ടുകളിലൊന്നാണ് ഇന്ത്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഉദാന്ത സിങ്. ഐഎസ്എല്ലില്‍ ഇതുവരെ 39 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ആറു ഗോളുകള്‍ നേടുകയും 10 ഗോളുകള്‍ക്കു അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരുവിനെ കഴിഞ്ഞ ഐഎസ്എല്ലില്‍ മാത്രമല്ല ഐ ലീഗ്, ഫെഡറേഷന്‍ കപ്പ്, സൂപ്പര്‍ കപ്പ് എന്നിവയിലെല്ലാം വിജയികളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഉദാന്ത വഹിച്ചിട്ടുള്ളത്. 2016 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് താരം. വിങുകളിലൂടെ മിന്നല്‍പ്പിണര്‍ കണക്കെ ചീറിപ്പാഞ്ഞെത്തുന്ന ഉദാന്ത എതിര്‍ ടീം പ്രതിരോധ നിരയ്ക്കു വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പുതിയ സീസണിലും ബെംഗളൂരു ഏറ്റവുമധികം ആശ്രയിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

ആഷിഖ് കുരുണിയന്‍ (ബെംഗളൂരു എഫ്‌സി)

ആഷിഖ് കുരുണിയന്‍ (ബെംഗളൂരു എഫ്‌സി)

കഴിഞ്ഞ സീസണ്‍ വരെ പൂനെ സിറ്റിയുടെ മിന്നും താരമായിരുന്നു കേരളത്തില്‍ നിന്നുള്ള അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആഷിഖ് കുരുണിയന്‍. വരാനിരിക്കുന്ന സീണില്‍ ബെംഗളൂരു എഫ്‌സിയുടെ കുപ്പായത്തിലാണ് ആഷിഖിനെ കാണുക. 2016ല്‍ സ്‌പെയിനിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നായ വിയ്യാറയല്‍ എഫ്‌സിയുടെ റിസര്‍വ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുത്തതോടെയാണ് ആഷിഖ് ശ്രദ്ധിക്കപ്പെടുന്നത്. സ്‌പെയിനിലെ പരിശീലനം താരത്തെ മറ്റൊരു ലെവലിലേക്കുയര്‍ത്തുകയായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ആഷിഖിന്റെ കളിമികവില്‍ വലിയ പുരോഗതിയാണ് കാണുന്നത്.
പൂനെ എഫ്‌സിയുടെ അക്കാദമിയില്‍ ചേര്‍ന്നതോടെ ആഷിഖ് കൂടുതല്‍ മികച്ച താരമായി വളരുകയും ചെയ്തു. പൂനെയുടെ ഫസ്റ്റ് ടീമിലെത്തിയ ശേഷം 26 മല്‍സരങ്ങളാണ് താരം കളിച്ചത്. മൂന്നു ഗോളുകള്‍ നേടുന്നതിനൊപ്പം നാലു ഗോളുകള്‍ക്കും ആഷിഖ് വഴിയൊരുക്കി.
ബെംഗളൂരുവില്‍ തന്റെ പുതിയ ടീമംഗമായ ഉദാന്തയുടെ ശൈലിയുമായി താരതമ്യമുള്ളതാണ് ആഷിഖിന്റെയും ശൈലി. വിങുകളിലൂടെ സമര്‍ഥമായി ആക്രമിച്ചു കയറാനും എതിര്‍ താരങ്ങളെ ഡ്രിബ്ള്‍ ചെയ്ത് ബോക്‌സിലേക്ക് അതിവേഗം ഇരമ്പിക്കയറാനും ആഷിഖ് മിടുക്കനാണ്.

ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് (എഫ്‌സി ഗോവ)

ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് (എഫ്‌സി ഗോവ)

ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ താരമാണ് ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ എഎസ്ഡി ഫുട്‌ബോള്‍ അക്കാദമിയില്‍ മൂന്നുവര്‍ഷം പരിശീലനം നടത്താന്‍ അവസരം ലഭിച്ചതോടെയാണ് ബ്രെന്‍ഡന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലെസ്റ്റര്‍ സിറ്റി, സണ്ടര്‍ലാന്‍ഡ്, ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ എന്നിവര്‍ക്കൊപ്പം പരിശീലനം നടത്താന്‍ താരത്തിനു ഭാഗ്യം ലഭിച്ചു.
യൂറോപ്യന്‍ മണ്ണിലെ ഈ അനുഭവസമ്പത്ത് ഐഎസ്എല്ലില്‍ ബ്രെന്‍ഡന് വലിയ മുതല്‍ക്കൂട്ടായി മാറുന്നതാണ് കാണുന്നത്. ഐ ലീഗിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിലെത്തിയ താരം പിന്നീട് ഐഎസ്എല്ലില്‍ ഗോവയുടെ കൂടാരത്തിലെത്തുകയായിരുന്നു. ഐഎസ്എല്ലില്‍ ഇതുവരെ 38 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രെന്‍ഡന്‍ മൂന്നു ഗോളുകള്‍ നേടുകയും എട്ടു ഗോളുകള്‍ക്കു വഴിമരുന്നിടുകയും ചെയ്തിട്ടുണ്ട്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കൂടിയായ ബ്രെന്‍ഡന്റെ മികവില്‍ രണ്ടു തവണ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന് സ്വപ്‌നം കാണുകയാണ് ഗോവ.

സഹല്‍ അബ്ദുള്‍ സമദ് (കേരള ബ്ലാസ്‌റ്റേഴ്‌സ്)

സഹല്‍ അബ്ദുള്‍ സമദ് (കേരള ബ്ലാസ്‌റ്റേഴ്‌സ്)

ഇന്ത്യന്‍ ഓസിലെന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന കളിക്കാരനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദ്. ബ്ലാസ്റ്റേഴ്‌സിലെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുമെത്തിക്കഴിഞ്ഞു. സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ ട്രയല്‍സിലൂടെയാണ് സഹലിലെ പ്രതിഭയെ കണ്ടെത്തുന്നത്. കേരള ടീമിലെത്തിയ താരം മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സഹലിനെ ടീമിലേക്കു വിളിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ഇതുവരെ 19 മല്‍സരങ്ങളില്‍ സഹല്‍ കളിച്ചിട്ടുണ്ട്. ഓരോ തവണ ടീമിനായി കളത്തിലിറങ്ങുമ്പോഴും ഏവരുടെയും കൈയടിവാങ്ങിയ താരം കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ ഫുട്‌ബോളിലെ അടുത്ത താരോദയമെന്നാണ് സഹലിനെ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കുകയാണെങ്കില്‍ അതിനു ചുക്കാന്‍ പിടിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് സഹല്‍.

ജോബി ജസ്റ്റിന്‍ (എടിക്കെ)

ജോബി ജസ്റ്റിന്‍ (എടിക്കെ)

ഐഎസ്എല്ലില്‍ ഇത്തവണ അരങ്ങേറ്റത്തിനു തയ്യാറെടുക്കുകയാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ മലയാളി താരം കൂടിയായ ജോബി ജസ്റ്റിന്‍. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനു നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ ഐഎസ്എല്ലിലുമെത്തിച്ചത്. 2017ലാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ ഈസ്റ്റ് ബംഗാള്‍ ജോബിയെന്ന പ്രതിഭയെ കണ്ടെത്തുന്നത്.
പതിയ കരിയര്‍ തുടങ്ങിയ താരം കഴിഞ്ഞ സീസണിലാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ സെന്‍സേഷനായി മാറിയത്. ബംഗാളിനായി 17 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ഗോളുകളാണ് ജോജിന്‍ നേടിയത്. 2018-19ലെ ഐ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയതും മലയാളി താരമായിരുന്നു.
ബോക്‌സിനുള്ളിലെത്തിയാല്‍ തന്ത്രശാലിയായ കുറുക്കനെപ്പോലെയാണ് ജോബി. പ്രതിരോധപ്പൂട്ട് പൊട്ടിച്ച് ഗോള്‍വല കുലുക്കാനുള്ള മികവ് താരത്തെ വ്യത്യസ്തനാക്കുന്നു. ഇടതുകാല്‍ കൊണ്ട് തകര്‍പ്പന്‍ ഷോട്ടുകള്‍ തൊടുക്കാന്‍ ജോബിക്കു പ്രത്യേക മിടുക്ക് തന്നെയുണ്ട്. ഐഎസ്എല്ലില്‍ എടിക്കെയ്‌ക്കൊപ്പം കന്നി സീസണില്‍ തന്നെ തരംഗമായി മാറാന്‍ തയ്യാറെടുക്കുകയാണ് താരം.

Story first published: Wednesday, October 16, 2019, 12:45 [IST]
Other articles published on Oct 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X