വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യയില്‍ കാല്‍പ്പന്തിനെ ഭരിക്കാന്‍ ബൂട്ടിയക്കു മോഹം... എഐഎഫ്എഫ് പ്രസിഡന്റായേക്കും

2011ല്‍ ബൂട്ടിയ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളും മുന്‍ നായകനുമായ ബെയ്ച്ചുങ് ബൂട്ടിയ ഭരണരംഗത്തേക്കു വരാന്‍ തയ്യാറെടുക്കുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് സ്ഥാനത്തേക്കു ഭാവിയില്‍ താന്‍ മല്‍സരിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് അദ്ദേഹം. 2011ല്‍ കാല്‍പ്പന്ത് കളിയോടു വിട പറഞ്ഞ ബൂട്ടിയ 10 വര്‍ഷത്തോളം ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് കൂടിയായിരുന്നു.

bhutia

ഫേസ്ബുക്കിലെ ഒരു ചോദ്യോത്തര സെഷനിലാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തേക്കു വരാന്‍ താന്‍ ആഗ്രഹിക്കുന്നതായി ബൂട്ടിയ വെളിപ്പെടുത്തിയത്. ഭാവിയില്‍ താന്‍ തീര്‍ച്ചയായും പരിഗണിക്കുന്ന കാര്യമാണിതെന്നായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കു വരുമോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

നിലവില്‍ ബെയ്ച്ചുങ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളും യുനൈറ്റഡ് സിക്കിം ക്ലബ്ബും ചേര്‍ന്ന് സിക്കിമില്‍ ജില്ലാ തലത്തില്‍ ഫുട്‌ബോളിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. ഭാവിയില്‍ തീര്‍ച്ചയായും എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്ന് സിക്കിമീസ് സ്‌നൈപ്പറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുന്‍ ഗോള്‍മെഷീന്‍ വ്യക്തമാക്കി.

ചോപ്രയുടെ ഇന്ത്യ- പാക് ഇലവന്‍... മുന്‍തൂക്കം പാകിസ്താന്! അഞ്ച് ഇന്ത്യന്‍ താരങ്ങള്‍, സെവാഗില്ലചോപ്രയുടെ ഇന്ത്യ- പാക് ഇലവന്‍... മുന്‍തൂക്കം പാകിസ്താന്! അഞ്ച് ഇന്ത്യന്‍ താരങ്ങള്‍, സെവാഗില്ല

IPL: ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാന്‍മാര്‍, കോലിയും ധോണിയുമില്ല! ആരാക്കെയെന്ന് മുന്‍ ഓസീസ് സ്പിന്നര്‍IPL: ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാന്‍മാര്‍, കോലിയും ധോണിയുമില്ല! ആരാക്കെയെന്ന് മുന്‍ ഓസീസ് സ്പിന്നര്‍

കുട്ടിക്കാലത്തെ ഹീറോസ് നാലു പേര്‍... മൂന്നും ഇടംകൈയന്മാര്‍! ഇന്ത്യയുടെ ഒരാള്‍ മാത്രം- ധവാന്‍കുട്ടിക്കാലത്തെ ഹീറോസ് നാലു പേര്‍... മൂന്നും ഇടംകൈയന്മാര്‍! ഇന്ത്യയുടെ ഒരാള്‍ മാത്രം- ധവാന്‍

ലോക്ക്ഡൗണ്‍ ഇനിയും താങ്ങാനാവില്ല! മടുത്തു... പിന്‍വലിച്ചാല്‍ വീട് വിടും, മടങ്ങിവരില്ലെന്ന് ചഹല്‍ലോക്ക്ഡൗണ്‍ ഇനിയും താങ്ങാനാവില്ല! മടുത്തു... പിന്‍വലിച്ചാല്‍ വീട് വിടും, മടങ്ങിവരില്ലെന്ന് ചഹല്‍

2008 മുതല്‍ പ്രഫുല്‍ പട്ടേലാണ് എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അസുഖബാധിതനായതോടെയാണ് പകരക്കാരനായി പട്ടേല്‍ സ്ഥാനമേറ്റെടുത്തത്. തുടര്‍ന്നു കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തു തുടരുകയാണ്. 2012, 16 വര്‍ഷങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ പട്ടേല്‍ തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ കായിക നിയാമവലി അനുസരിച്ച് ഈ വര്‍ഷത്തെ തിരഞ്ഞടുപ്പില്‍ അദ്ദേഹത്തിന് മല്‍സരിക്കാന്‍ കഴിയില്ല.

bhut2

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ആദ്യമായി 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാണ് 43കാരനായ ബൂട്ടിയ. നിലവില്‍ രാജ്യത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ എഫ്‌സി ഗോവയുടെ ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിലവിലെ മികച്ച സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. അദ്ദേഹം ഗോളുകള്‍ നേടിക്കൊണ്ടിരിക്കുകയാണ്, റെക്കോര്‍ഡുകള്‍ ഇതു അടിവരയിടുകയാണെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി.

Story first published: Sunday, April 12, 2020, 7:57 [IST]
Other articles published on Apr 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X