Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ഗോള്‍കീപ്പറായിരുന്ന ധീരജ് സിങ് യൂറോപ്യന്‍ ക്ലബ്ബിലേക്ക്

ദില്ലി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് യൂറോപ്യന്‍ ക്ലബ്ബിലേക്ക്. സ്‌കോട്ട്‌ലന്‍ഡ് പ്രീമയര്‍ ലീഗ് ക്ലബ്ബായ മദര്‍വെല്‍ എഫ്‌സിയിലേക്കാണ് ധീരജ് സിങ് ചുവടുമാറാനൊരുങ്ങുന്നത്. ധീരജിന് മൂന്നുവര്‍ഷത്തെ കരാര്‍ വാഗ്ദാനം ക്ലബ്ബ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ക്ലബ്ബുമായി യാതൊരു കരാറിലും ഇതുവരെ ഏര്‍പ്പിട്ടിട്ടില്ലെന്ന് ധീരജിന്റെ ഏജന്റ് അനുജ് കിച്‌ലു പറഞ്ഞു. ക്ലബ്ബില്‍ നിന്നും വാഗ്ദാനം ലഭിച്ചിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയാണെങ്കില്‍ ധീരജ് ക്ലബ്ബുമായി കരാറില്‍ ഏര്‍പ്പെടുമെന്നും ഏജന്റ് വ്യക്തമാക്കി. ധീരജ് കഴിഞ്ഞ ഫിബ്രുവരിയില്‍ ട്രയല്‍ നടത്തിയിരുന്നു.

dheeraj

എന്നാല്‍, പതിനെട്ട് വയസ് തികയാത്തതിനാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചില്ല. ഇത്തവണ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ തടസമുണ്ടായാല്‍ അടുത്ത സീസണില്‍ ടീമിലെത്താനാണ് ധീരജിന്റെ പരിപാടി. പതിനെട്ട് വയസ് തികഞ്ഞില്ലെങ്കില്‍ യുകെയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ 2019-20 സീസണില്‍ മദര്‍വെല്ലില്‍ കളിക്കാനാകുമെന്നാണ് ധീരജിന്റെ പ്രതീക്ഷ. ധീരജിന് യൂറോപ്യന്‍ ക്ലബ്ബില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിനും ഭാവിയില്‍ അത് നേട്ടമായിത്തീരും.

Story first published: Thursday, April 26, 2018, 9:03 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+