Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേപ്പാളിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ അണ്ടര്‍ 15 സാഫ് കിരീടം സ്വന്തമാക്കി

കൊല്‍ക്കത്ത: അണ്ടര്‍ 15 സാഫ് കപ്പില്‍ ഗ്രൂപ്പ് ഘട്ടംമുതല്‍ തകര്‍പ്പന്‍ മത്സരം കാഴ്ചവെച്ച ഇന്ത്യ കിരീടം സ്വന്തമാക്കി. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ കൗമാരതാരങ്ങള്‍ തോല്‍പ്പിച്ചത്. എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ടൂര്‍ണമെന്റിലാകെ 28 ഗോളുകള്‍ അടിച്ചുകൂട്ടി. ഒരുഗോള്‍പോലും വഴങ്ങിയതുമില്ല. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം ഇന്ത്യ ഫൈനലിലും ആവര്‍ത്തിക്കുകയായിരുന്നു.

ഫൈനലില്‍ ഇന്ത്യന്‍ താരം ശ്രീദര്‍ത്ത് ഹാട്രിക് നേടി. മഹേസണ്‍, അമന്ദീപ്, സിബജിത്, ഹിമാന്‍ഷ് എന്നിവരാണ് ഇന്ത്യയ്ക്കായി ശേഷിക്കുന്ന ഗോള്‍ നേടി. രണ്ടാം പകുതിയിലായിരുന്നു ശ്രീദര്‍ത്തിന്റെ ഹാട്രിക് പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ നേപ്പാളിനെ അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിരോധിക്കാന്‍പോലും നേപ്പാള്‍ കളിക്കാര്‍ക്ക് കഴിഞ്ഞില്ല.

indiawinssaff

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മൂന്നുതവണ കിരീടം നേടുന്ന ഏക ടീമായി മാറി ഇന്ത്യ. നേരത്തെ 2013, 2017 വര്‍ഷങ്ങളിലും ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. മറ്റൊരു ടീമിനും മൂന്നുതവണ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. പരിശീലകന്‍ ബിബിയാനോ ഫെര്‍ണാണ്ടസിന്റെ കീഴില്‍ ഇത്തവണ ഗംഭീര പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 2020ല്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 16 എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയാണ് പരിശീലകന്റെ അടുത്ത ലക്ഷ്യം.

Story first published: Monday, September 2, 2019, 11:58 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+