വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ്: രണ്ടാമങ്കത്തില്‍ രണ്ടടി!! ഇന്ത്യ വീണു... യുഎഇയുടെ ജയം 2-0ന്

ഈ മല്‍സരത്തില്‍ ഛേത്രിയാണ് ഇന്ത്യയെ നയിക്കുന്നത്

By Manu
ഇന്ത്യ പൊരുതിവീണു | Oneindia Malayalam

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയരായ യുഎഇയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു നീലക്കടുവകളെ മെരുക്കിയത്. ഇരുപകുതികളിലായാണ് യുഎഇ ഇന്ത്യന്‍ വലകുലുക്കിയത്. രണ്ടു ഗോളുകളും ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നായിരുന്നു.

1

41ാം മിനിറ്റില്‍ ഖല്‍ഫാന്‍ മുബാറക്ക് അല്‍ ഷംസിയുടെ ഗോളില്‍ മുന്നിലെത്തിയ യുഎഇ നിശ്ചിത സമയം തീരാന്‍ രണ്ടു മനിറ്റ് ബാക്കിയുള്ളപ്പോള്‍ അലി അഹമ്മദ് മബ്ഖൂത്തും നേടിയ ഗോളുകളാണ് ആതിഥേയര്‍ക്കു മികച്ച ജയം സമ്മാനിച്ചത്. സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ മോശമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം ഗോള്‍ നേടാന്‍ മികച്ച അവസരങ്ങള്‍ ഇന്ത്യക്കു ലഭിച്ചെങ്കിലും ഫിനിഷിങിലെ പിഴവും നിര്‍ഭാഗ്യവുമെല്ലാം തിരിച്ചടിയായി മാറി.

Jan 10, 2019, 11:28 pm IST

ഫൈനല്‍ വിസില്‍... യുഎഇ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചു

Jan 10, 2019, 11:22 pm IST

ഇത്തവണയും ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. സല്‍മാന്‍ ലോബ് ചെയ്തു നല്‍കിയ മനോഹരയ പന്ത് ബോക്‌സിനുള്ളില്‍ വച്ച് ഇന്ത്യന്‍ താരം പ്രീതം കോട്ടാലിനെ വെട്ടിയൊഴിഞ്ഞ് അലി വലയ്ക്കുള്ളിലാക്കുകയായിരുന്നു

Jan 10, 2019, 11:19 pm IST

88ാം മിനിറ്റില്‍ അലി അഹമ്മദ് മബ്ഖൂത്താണ് യുഇഎയുടെ വിജയമുറപ്പാക്കി രണ്ടാം ഗോളിന് അവകാശിയായത്‌

Jan 10, 2019, 11:18 pm IST

ഗോള്‍... ഇന്ത്യയുടെ തോല്‍വിയുറപ്പിച്ച് യുഎഇ രണ്ടാം ഗോളും നേടി

Jan 10, 2019, 11:09 pm IST

കളി അവസാന 10 മിനിറ്റിലേക്കു കടക്കുന്നു

Jan 10, 2019, 11:01 pm IST

കളി 70 മിനിറ്റ് പിന്നിടുന്നു. യുഎഇ ഇപ്പോഴും 1-0ന് മുന്നില്‍ തന്നെയാണ്. ഗോള്‍ മടക്കാന്‍ അര മണിക്കൂര്‍ മാത്രമാണ് ഇനി ഇന്ത്യക്കു മുന്നില്‍ ശേഷിക്കുന്നത്‌

Jan 10, 2019, 10:49 pm IST

55ാം മിനിറ്റില്‍ ഇന്ത്യക്കു വീണ്ടുമൊരു ഗോളവസരം, എന്നാല്‍ ക്രോസ് ബാര്‍ തടസ്സമാവുകയായിരുന്നു. ജെജെയുടെ പാസില്‍ നിന്നും ഛേത്രി മറിച്ചു നല്‍കിയ പന്ത് വലതുമൂലയില്‍ നിന്നും ഉദാന്ത സിങ് വലയിലേക്ക് തൊടുത്തെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. യുഎഇയുട ആദ്യ ഗോളിന് സമാനമായ ഷോട്ടായിരുന്നു ഇത്.

Jan 10, 2019, 10:44 pm IST

പകരക്കാരനായി ഇറങ്ങിയ ജെജെ ലാല്‍പെഖ്‌ലുവയിലൂടെ 51ാം മിനിറ്റില്‍ ഇന്ത്യക്കു സമനില ഗോളിനുള്ള അവസരം. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നും ജെജെ പരീക്ഷിച്ച ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി

Jan 10, 2019, 10:36 pm IST

രണ്ടാംപകുതിക്കു തുടക്കം

Jan 10, 2019, 10:22 pm IST

ഒന്നാംപകുതി അവസാനിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് യുഎഇ മുന്നില്‍

Jan 10, 2019, 10:22 pm IST

കളിയുടെ ഗതിക്കു വിപരീതമായാണ് കൗണ്ടര്‍ അറ്റാക്കിലൂടെ യുഎഇ മുന്നിലെത്തിയത്. മബ്ഖൂത്ത് നല്‍കിയ പാസ് മികച്ചൊരു ഷോട്ടിലൂടെ ഖല്‍ഫാന്‍ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു

Jan 10, 2019, 10:14 pm IST

ഖല്‍ഫാന്‍ മുബാറക്ക് അല്‍ ഷംസിയാണ് ആതിഥേയര്‍ക്കു വേണ്ടി വലകുലുക്കിയത്‌. മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയുടെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്‌

Jan 10, 2019, 10:13 pm IST

ഗോള്‍... 41ാം മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് യുഇഎ മുന്നില്‍

Jan 10, 2019, 10:04 pm IST

കളി അര മണിക്കൂര്‍ പിന്നിട്ടു. സ്‌കോര്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു. ഇന്ത്യക്കാണ് ആദ്യ 30 മിനിറ്റില്‍ ഗോള്‍ നേടാനുള്ള ചില മികച്ച അവസരങ്ങള്‍ വീണുകിട്ടിയത്‌

Jan 10, 2019, 10:04 pm IST

ഇന്ത്യയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കാണുന്നത്. 23ാം മിനിറ്റില്‍ ഛേത്രിയിലൂടെ ഇന്ത്യ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. അനിരുദ്ധ് ഥാപ്പയുടെ ക്രോസില്‍ നിന്നും ഛേത്രിയുടെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ യുഎഇ ഗോളി വിഫലമാക്കുകയായിരുന്നു

Jan 10, 2019, 9:44 pm IST

15ാം മിനിറ്റില്‍ ഛേത്രിയുടെ പാസിനൊടുവില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ 15 വാര അകലെ നിന്നു തൊടുത്ത ഷോട്ട് യുഎഇ ഗോളി വിഫലമാക്കി

Jan 10, 2019, 9:41 pm IST

എട്ടാം മിനിറ്റില്‍ ഇന്ത്യക്കു മുന്നിലെത്താന്‍ സുവര്‍ണാവസരം. എന്നാല്‍ കോര്‍ണര്‍ കിക്കിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സന്ദേഷ് ജിങ്കന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തേക്ക്‌

Jan 10, 2019, 9:33 pm IST

വിസില്‍ മുഴങ്ങി... ഇന്ത്യ- യുഎഇ പോരാട്ടത്തിന് തുടക്കം

Jan 10, 2019, 9:24 pm IST

ഇന്ത്യന്‍ ടീം മല്‍സരത്തിനായി സ്റ്റേഡിയത്തില്‍ എത്തുന്നു

Jan 10, 2019, 9:21 pm IST

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍

Story first published: Thursday, January 10, 2019, 23:31 [IST]
Other articles published on Jan 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X