സൂറിച്ച്: പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. പുതിയ റാങ്കിങില്‍ ഇന്ത്യ 103ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. യുഎഇയില്‍ സമാപിച്ച എ.എഫ്.സി
ഏഷ്യന്‍ കപ്പില്‍ ഗ്രൂപ്പ്ഘട്ടം കടക്കാനാവാതെ പുറത്തയതാണ് റാങ്കിങില്‍
ഇന്ത്യക്ക് തിരിച്ചടിയായത്.
97ാം റാങ്കിങില്‍ നിന്നാണ് ഇന്ത്യ 103ാം സ്ഥാനത്തേക്ക് വീണത്. 1,219 പോയിന്റാണ് നിലവില്‍ ഇന്ത്യക്കുള്ളത്. എ.എഫ്.സി റാങ്കിങിലും രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായ ഇന്ത്യ 18 ലേക്കിറങ്ങി. ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവച്ചിരുന്നു.
ലോകകപ്പില്‍ ഇന്ത്യയിറങ്ങുക രണ്ട് സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുമായി?; കോലി കപ്പടിക്കുമോ?
21 വര്‍ഷത്തിനു ശേഷം 2017 മാര്‍ച്ചിലാണ് ഫിഫ റാങ്കിങില്‍ ഇന്ത്യ ആദ്യ 100 നുള്ളില്‍ ഇടംപിടിച്ചത്. 1996 ഫെബ്രുവരിയില്‍ 94ാം സ്ഥാനത്തെത്തിയതാണ് ഫിഫ
റാങ്കിങില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മുന്നേറ്റം. ഏഷ്യന്‍ കപ്പില്‍ കന്നി കിരീടത്തില്‍ മുത്തമിട്ട ഖത്തര്‍ ഫിഫ റാങ്കിങില്‍ 55ാം സ്ഥാനത്തേക്ക് കുതിച്ചു. 1726 പോയിന്റുമായി ഇത്തവണയും ബെല്‍ജിയം ഫിഫ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1726 പോയിന്റുമായി ഫ്രാന്‍സ് തൊട്ടുപിന്നിലുണ്ട്. ബ്രസീല്‍, കൊയേഷ്യ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഉറുഗ്വേ, സ്വിറ്റ്സര്‍ലാന്‍ഡ്, സ്പെയിന്, ഡെന്മാര്ക്ക് എന്നിവരാണ് മൂന്നു മുതല്‍ 10 സ്ഥാനങ്ങളിലുള്ളത്. 11ാം സ്ഥാനത്താണ് അര്‍ജന്റീന.