Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ് യോഗ്യത സ്വന്തമാക്കി ഇന്ത്യ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം

താഷ്‌കെന്റ്: 2020ലെ അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് യോഗ്യത സ്വന്തമാക്കി ഇന്ത്യന്‍ ചുണക്കുട്ടികള്‍. യോഗ്യതാ റൗണ്ട മത്സരത്തിലെ അവസാനത്തെയും നിര്‍ണ്ണായകവുമായ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ സമനിലയില്‍ തളച്ചാണ് ഇന്ത്യ യോഗ്യത നേടിയെടുത്തത്.ഇരു ടീമും ഓരോ ഗോള്‍ വീതമാണ് നേടിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇരു ഗോളും പിറന്നത്.

രണ്ടാം പകുതിയില്‍ ആതിഥേയരെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 66ാം മിനുട്ടില്‍ ശ്രീദര്‍ത്താണ് ലക്ഷ്യം കണ്ടത്.ലീഡെടുത്തതോടെ മികച്ച പ്രതിരോധം ഇന്ത്യ പുറത്തെടുത്തെങ്കിലും തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയ ഉസ്‌ബെക്കിസ്ഥാന്‍ സമനില പിടിച്ചു.യോഗ്യതാ മത്സരത്തില്‍ ഇന്ത്യ വഴങ്ങിയ ഏക ഗോളും ഇതായിരുന്നു. നേരത്തെ 5-0ന് ബഹ്‌റൈനെയും തുര്‍ക്കമിനിസ്ഥാനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

india

ഏഴ് പോയിന്റുള്ള ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.ഇതുവരെ ഒമ്പത് തവണയാണ് ഇന്ത്യ യോഗ്യത സ്വന്തമാക്കുന്നത്. 2011ന് ശേഷം നാല് തവണ ഇന്ത്യ ഏഷ്യന്‍ കപ്പ് കളിച്ചു. 2020ല്‍ ബഹ്‌റൈനില്‍വെച്ചാണ് അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് നടക്കുന്നത്. സെപ്തംബര്‍ 16ന് ആരംഭിച്ച് ഒക്ടോബര്‍ മൂന്നിന് അവസാനിക്കുന്ന തരത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

Story first published: Monday, September 23, 2019, 9:15 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+