വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാഫ് കപ്പ്: പ്രതീക്ഷ നല്‍കുന്ന യുവ ഇന്ത്യ... ഇതെന്ത് പിച്ച്? ജയിച്ചത് കോച്ചിന്റെ തന്ത്രം

സെമിയില്‍ പാകിസ്താനെതിരേ 3-1നായിരുന്നു ഇന്ത്യന്‍ ജയം

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ വീണ്ടുമൊരു കിരീടവിജയത്തിന് തൊട്ടരികിലാണ് ഇന്ത്യന്‍ ടീം. ബുധനാഴ്ച രാത്രി നടന്ന സെമി ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയിരുന്നു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ യുവനിരയുടെ വിജയം.

വിജയ് ഹസാരെ ട്രോഫി: ടെസ്റ്റ് ഫ്‌ളോപ്പിന് നായകസ്ഥാനം... അജിങ്ക്യ രഹാനെ മുംബൈ ക്യാപ്റ്റന്‍വിജയ് ഹസാരെ ട്രോഫി: ടെസ്റ്റ് ഫ്‌ളോപ്പിന് നായകസ്ഥാനം... അജിങ്ക്യ രഹാനെ മുംബൈ ക്യാപ്റ്റന്‍

എന്തുകൊണ്ട് ഹരിയാണ കായിക രംഗത്ത് കുതിപ്പ് നടത്തുന്നു?; ഉത്തരം ഇവിടെയുണ്ട് എന്തുകൊണ്ട് ഹരിയാണ കായിക രംഗത്ത് കുതിപ്പ് നടത്തുന്നു?; ഉത്തരം ഇവിടെയുണ്ട്

ഇരട്ടഗോളുകളുമായി മന്‍വീര്‍ സിങ് ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ബെര്‍ത്ത്‌ഡേ ബോയ് സുമീത് പാസ്സിയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഫൈനലില്‍ മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ 11ാമത് ഫൈനല്‍ പ്രവേശനം കൂടിയാണിത്. ഇതില്‍ എട്ടു തവണയും കിരീടമുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. പാകിസ്താനെതിരായ സെമിയിലെ പ്രധാന സംഭവങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

 മോശം പിച്ച്

മോശം പിച്ച്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിന് വേദിയായ ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തിലെ പിച്ച് തീരെ നിലവാരമില്ലാത്തതായിരുന്നു. ഈ സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശമാണെന്ന് നേരത്തേ ഇവിടെ നടന്ന സന്നാഹ മല്‍സരങ്ങള്‍ തന്നെ തെളിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സെമി ഇവിടെ തന്നെ നടത്തിയത്.
ഇന്ത്യ- പാക് മല്‍സരത്തിനിടെ പിച്ചിന്റെ മോശം അവസ്ഥ മൂലം താരങ്ങള്‍ പലപ്പോഴും ഗ്രൗണ്ടില്‍ അടിതെറ്റി വീഴുകയും ചെയ്തിരുന്നു.

പ്രതീക്ഷയേകി ഇന്ത്യന്‍ യുവത്വം

പ്രതീക്ഷയേകി ഇന്ത്യന്‍ യുവത്വം

ഇത്തവണ അണ്ടര്‍ 23 ടീമിനെ സാഫ് കപ്പില്‍ പരീക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചുവെന്നാണ് ഫൈനല്‍ വരെയുള്ള മുന്നേറ്റം തെളിയിക്കുന്നത്. സുനില്‍ ഛേത്രിയടക്കമുള്ള സൂപ്പര്‍ താരങ്ങളില്ലാതെ തന്നെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്ന് സാഫ് കപ്പ് അടിവരയിടുന്നു.
മന്‍വീര്‍ സിങ്, മലയാളി താരം ആഷിഖ് കുരുണിയന്‍, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, ഗുര്‍മന്‍പ്രീത് സിങ് എന്നീ യുവതാരങ്ങള്‍ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

 കോണ്‍സ്‌റ്റൈന്റെ പരീക്ഷണം

കോണ്‍സ്‌റ്റൈന്റെ പരീക്ഷണം

മികച്ച ഫോമിലുള്ള ലാലിയാന്‍സുവാല ചാങ്‌തെയെ പാകിസ്താനെതിരായ സെമി ഫൈനലിനുള്ള പ്ലെയിങ് ഇലവനില്‍ നിന്നും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈന്‍ മാറ്റിനിര്‍ത്തിയപ്പോള്‍ പലരുടെയുെ നെറ്റി ചുളിഞ്ഞിരുന്നു. ചാങ്‌തെയുടെ പകരക്കരനായി ടീമിലെത്തിയ നിഖില്‍ പുജാരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവചച്ചത്.
സെമിയില്‍ വിങുകളിലൂടെയുള്ള പുജാരെയുടെ മിന്നല്‍ നീക്കങ്ങള്‍ പാകിസ്താനെ നിരന്തരം പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് പുജാരെയെ പിന്‍വലിച്ച് ചാങ്‌തെയെ രണ്ടാംപകുതിയില്‍ കോച്ച് കളത്തിലിറക്കിയെങ്കിലും താരം ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. ഇതോടെ ഫൈനലിലും പുജാരെ തന്നെ കളിക്കുമെന്ന് ഉറപ്പായി.

അവസാന മിനിറ്റുകളിലെ ഏറ്റുമുട്ടലും കാര്‍ഡും

അവസാന മിനിറ്റുകളിലെ ഏറ്റുമുട്ടലും കാര്‍ഡും

ഇന്ത്യ- പാക് സെമിയുടെ അവസാന മിനിറ്റുകള്‍ സംഘര്‍ഷഭരിതമായിരുന്നു. ഇരുടീമിന്റെയും ഓരോ താരങ്ങളെ അംപയര്‍ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തു. ഇന്ത്യന്‍ വിങര്‍ ചാങ്‌തെയെ പാക് താരം മൊഹ്‌സിന്‍ അലി ഗുരുതരമായി ഫൗള്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫൗളില്‍ കുപിതനായ ചാങ്‌തെ അലിയുമായി തട്ടിക്കയറുകയായിരുന്നു. അന്താരാഷ്ട്ര മല്‍സരങ്ങളിലെ അനുഭസമ്പത്തില്ലായ്മയാണ് ഇത്തരമൊരു പക്വതയില്ലാത്ത പെരുമാറ്റത്തിലേക്കു ചാങ്‌തെയെ നയിച്ചത്. ഇതു മൂലം ചുവപ്പ് കാര്‍ഡ് കണ്ട താരത്തിന് ഫൈനല്‍ നഷ്ടമാവുകയും ചെയ്തു.

ഹൈലൈറ്റ്സ് വീഡിയോ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനലിന്‍റെ ഹൈലൈറ്റ്സ് വീഡിയോ കാണാം

Story first published: Thursday, September 13, 2018, 10:53 [IST]
Other articles published on Sep 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X