വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പിന് ഇന്ത്യ തയ്യാര്‍, 23 അംഗ ടീമിനെ പ്രഖ്യാപിച്ചു... രണ്ടു മലയാളി താരങ്ങള്‍ സംഘത്തില്‍

യുഎഇയിലാണ് ഏഷ്യന്‍ കപ്പ് അരങ്ങേറുന്നത്

By Manu

അബുദാബി: ജനുവരിയില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ അന്തിമ 23 അംഗ സംഘത്തെ പ്രഖ്യാപിച്ചു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈനാണ് ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടീമിനെ പ്രഖ്യാപിച്ചത്. രണ്ടു മലയാളി താരങ്ങള്‍ ഇത്തവണത്തെ ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കായി പന്ത് തട്ടും. കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡറായ അനസ് എടത്തൊടികയെയും പൂനെ സിറ്റിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ആഷിഖ് കുരുണിയനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

1

അനസും പ്രണോയ് ഹല്‍ദറും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും ഇരുവരെയും ടീമിലുള്‍പ്പെടുത്താന്‍ കോച്ച് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്ത് ക്യാമ്പിലുണ്ടായിരുന്ന മന്‍വീര്‍ സിങ്, ഫറൂഖ് ചൗധരി, ലാലിയന്‍സുവാല ചാങ്‌തെ, ലാല്‍റുവാത്താര, ഗോളി അരിന്ദം ഭട്ടാചാര്യ എന്നിവര്‍ക്കു അന്തിമ ടീമില്‍ ഇടം പിടിക്കാനായില്ല. ജനുവരി ആറിനു തായ്‌ലാന്‍ഡിനെതിരേയാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. അതിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്.

ക്ലീന്‍ബൗള്‍ഡ്... കോലി- അനുഷ്‌ക മാത്രമല്ല, പ്രണയിച്ചു മതിയാവാതെ ക്രിക്കറ്റും ബോളിവുഡുംക്ലീന്‍ബൗള്‍ഡ്... കോലി- അനുഷ്‌ക മാത്രമല്ല, പ്രണയിച്ചു മതിയാവാതെ ക്രിക്കറ്റും ബോളിവുഡും

ഇന്ത്യന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു (ബെംഗളൂരു എഫ്‌സി), അമരീന്ദര്‍ സിങ് (മുംബൈ സിറ്റി), വിശാല്‍ കെയ്ത്ത് (പൂനെ സിറ്റി).

ഡിഫന്‍ഡര്‍മാര്‍- പ്രീത് കോട്ടാല്‍ (എടിക്കെ), സാര്‍ഥക് ഗൊലുയ് (പൂനെ സിറ്റി), സന്ദേഷ് ജിങ്കന്‍, അനസ് എടത്തൊടിക (കേരള ബ്ലാസ്റ്റേഴ്‌സ്), സലാം രഞ്ജന്‍ സിങ് (ഈസ്്റ്റ് ബംഗാള്‍), സുഭാശിഷ് ബോസ് (മുംബൈ സിറ്റി), നാരായണ്‍ ദാസ് (ഡല്‍ഹി ഡൈനാമോസ്)

മിഡ്ഫീല്‍ഡര്‍മാര്‍- ഉദാന്ത സിങ് (ബെംഗളൂരു എഫ്‌സി), റൗളിന്‍ ബോര്‍ജസ് (നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്), അനിരുദ്ധ ഥാപ്പ (ചെന്നൈയ്ന്‍), വിനീത് റായ് (ഡല്‍ഹി ഡൈനാമോസ്), ഹാളിചരണ്‍ നര്‍സറെ (കേരള ബ്ലാസ്‌റ്റേഴ്‌സ്), ആഷിഖ് കുരുണിയന്‍ (പൂനെ സിറ്റി), ജര്‍മന്‍പ്രീത് സിങ് (ചെന്നൈയ്ന്‍), ജാക്കിച്ചാന്ദ് സിങ് (എഫ്‌സി ഗോവ), പ്രണോയ് ഹല്‍ദര്‍ (എടിക്കെ).

ഫോര്‍വേഡുകള്‍- സുനില്‍ ഛേത്രി (ബെംഗളൂരു എഫ്‌സി), ജെജെ ലാല്‍പെഖുല (ചെന്നൈയ്ന്‍), സുമീത് പാസ്സി (ജംഷഡ്പൂര്‍), ബല്‍വന്ത് സിങ് (എടിക്കെ).

Story first published: Thursday, December 27, 2018, 15:14 [IST]
Other articles published on Dec 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X