Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ മത്സരം; 34 അംഗ സംഘത്തെ പ്രഖ്യാപിച്ച് പരിശീലകന്‍, നാല് മലയാളികള്‍

ദില്ലി: ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ഒരുക്കം ആരംഭിച്ചു. യോഗ്യതാ മത്സരങ്ങള്‍ക്കായി 34 അംഗ പ്രാഥമിക സംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചതോടെ ടീമിന്റെ പരിശീലനവും ഉടന്‍ ആരംഭിക്കും. സപ്തംബര്‍ 5ന് ഗുവാഹത്തിയില്‍ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. സപ്തംബര്‍ 10ന് ദോഹയില്‍വെച്ച് ഖത്തറുമായി രണ്ടാം മത്സരം കളിക്കും.

world-cup

നാല് മലയാളികള്‍ ഉള്‍പ്പെടുന്നതാണ് പരിശീലകന്‍ പ്രഖ്യാപിച്ച സാധ്യതാ ടീം. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് സാധ്യതാ ടീമില്‍ ഇടംപിടിച്ച മലയാളികള്‍. പരിക്കിന്റെ പിടിയിലായിരുന്ന ആഷിഖ് കരുണിയന്‍ തിരിച്ചെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. അപ്രതീക്ഷിതമായി പുതിയ കളിക്കാര്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഖത്തറിന് പുറമെ ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയവരും ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്. അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും. ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ലോകകപ്പിന് നേരിട്ട യോഗ്യത നേടിയ ടീമാണ്. എന്നാല്‍, ഏഷ്യന്‍ കപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നതിനാലാണ് ഖത്തറും മത്സരിക്കാനിറങ്ങുന്നത്.

ആകെ എട്ടു ഗ്രൂപ്പുകളിലായി 40 രാജ്യങ്ങള്‍ ഏഷ്യയില്‍നിന്നും ലോകകപ്പ് യോഗ്യതയ്ക്കായി മത്സരിക്കും. ഇവയില്‍നിന്നും 12 ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരെ കൂടാതെ മികച്ച 4 രണ്ടാംസ്ഥാനക്കാരുമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ഏഷ്യയില്‍നിന്നും നാല് ടീമുകള്‍ക്ക് ലോകകപ്പിലെ അന്തിമ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. അഞ്ചാംസ്ഥാനത്തെത്തുന്ന ടീമിന് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെയും ലോകകപ്പ് യോഗ്യത നേടാം. ലോകകപ്പ് യോഗ്യത നേടുക കഠിനമാണെങ്കിലും ഏഷ്യന്‍ കപ്പിന് യോഗ്യത നേടുകയാകും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

Story first published: Monday, August 5, 2019, 17:05 [IST]
Other articles published on Aug 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+