Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭ്യുഹങ്ങൾ സത്യമായി...സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു ..

ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഹ്യുമേട്ടൻ ഇല്ല | Oneindia Malayalam

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ മഞ്ഞ ജേഴ്‌സിയിൽ ഇനി ആ മൊട്ടത്തല ഉണ്ടാകില്ല.ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ ഇയാൻ ഹ്യൂം ഇനി ടീമിനൊപ്പം ഉണ്ടാകില്ല.നേരത്തെ തന്നെ ഹ്യൂം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന വാർത്തകൾ പരന്നിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ഹ്യൂം തന്നെ ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം ഒരു കുറിപ്പിലൂടെ ട്വിറ്ററിൽ പുറത്തുവിടുകയായിരുന്നു.എന്നാൽ സ്വന്തം താൽപര്യ പ്രകാരമല്ല ടീം വിടുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിന്റെ തിരുമാനമാണിതെന്നും ഹ്യൂം വ്യക്തമാക്കി.ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് കനേഡിയൻ അന്താരാഷ്ട്ര താരമായിരുന്ന ഇയാൻ എഡ്വേഡ് ഹ്യൂം.

ബ്ലാസ്റ്റസിന്റെ മഞ്ഞ ജേഴ്‌സിയിൽ ഇനിയുണ്ടാകില്ല എന്ന വാർത്തകൾ പരാകുമ്പോഴും ഇതുവരെ മൗനം പാലിച്ചതിന് ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ഹ്യൂമിന്റെ കുറിപ്പ് ആരംഭിക്കുന്നത്."എനിക്ക് നിര്‍ഭാഗ്യവശാല്‍ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാൻ സാധിക്കില്ല.പരിക്ക് മാറി ടീമിനൊപ്പം ചേർന്ന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത് എന്നാൽ ക്ലബ്ബിന്റെ ആഗ്രഹം അങ്ങനെയല്ലായിരുന്നു.ക്ലബ്ബ്‌ ഫുട്ബോളിൽ ഇതൊക്കെ സർവ്വ സാധരണമാണ് അതുകൊണ്ടുതന്നെ ക്ലബ്ബിന്റെ തീരുമാനത്തെ ഞാൻ മാനിക്കുന്നു";ഹ്യൂം കുറിപ്പിൽ വ്യക്തമാക്കി.കൂടാതെ ക്ലബ്ബിന്റെ ആരാധകർക്കും ടീമിന്റെ മെഡിക്കൽ സ്റ്റാഫുകൾക്കും ഹ്യൂം നന്ദി പറയാൻ മറന്നില്ല.

iainhume

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്കുകാരണം നിരവധി മത്സരങ്ങളിൽ താരത്തിന് പുറത്തിരിക്കേണ്ടിവരുന്നു.കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി രണ്ട് സീസണുകളിലുമായി 28 മത്സരങ്ങൾ കളിച്ച ഇയാൻ ഹ്യൂം 10 ഗോളുകളും നേടിട്ടുണ്ട്.

Story first published: Monday, July 9, 2018, 10:26 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+