മാഡ്രിഡ്: റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായി മൂന്നുവര്‍ഷം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കാടുക്കാന് മുഖ്യ പങ്കുവഹിച്ച കളിക്കാരനാണ് ലൂക്കാ മോഡ്രലിച്ച്. കൊയേഷ്യയെ റഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തിച്ചതും മറ്റാരുമല്ല. ഇതിന് പിന്നാലെ ലോകകപ്പിലെ മികച്ച കളിക്കാരനെന്ന ബഹുമതിയും ഫിഫ മികച്ച കളിക്കാരുള്ള പുരസ്കാരവും താരത്തെ തേടിയെത്തി.
യുവേഫ നാഷന്‍സ് ലീഗ്: ജര്‍മനിയുടെ കഷ്ടകാലം തീരുന്നില്ല, ഫ്രാന്സിനോടും തോറ്റു... ലോ പുറത്തേക്ക്
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴലില്‍നിന്നും മോഡ്രിച്ച് ലോകം ബഹുമാനിക്കുന്ന കളിക്കാരനായി. റൊണാള്‍ഡോയും മോഡ്രിച്ചും തമ്മില്‍ ശത്രുതയുണ്ടെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ലോക ഫുട്ബോളര് ബഹുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോയുടെ പ്രതികരണവും ഫിഫ പരിപാടിയില്‍നിന്നും വിട്ടുനിന്നതും ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടാക്കി.
എന്നാല്‍, റൊണാള്‍ഡോയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് താരം പ്രതികരിച്ചു. ആറുവര്‍ഷം തങ്ങള്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദം വളര്‍ത്തിയെടുക്കുകയും അത് തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്തു. യുവന്റസിലേക്ക് പോയശേഷവും തങ്ങളും സൗഹൃദത്തിന് മാറ്റമൊന്നുമില്ലെന്നും മോഡ്രിച്ച് വ്യക്തമാക്കി. ബാഴ്സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയെക്കുറച്ചും മോഡഡ്രിച്ചിന് അഭിപ്രായമുണ്ട്. മെസ്സി ലോക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണെന്നാണ് മോഡ്രിച്ചിന്റെ വിലയിരുത്തല്‍. എന്നാല്‍, മെസ്സിക്കൊപ്പം എന്നെങ്കിലും ഒരുമിച്ചു കളിക്കാനുള്ള സാധ്യത താരം തള്ളിക്കളഞ്ഞു. താനെന്നും എതിര്പക്ഷത്തുണ്ടാകുമെന്നും മെസ്സിക്കൊപ്പം കളിക്കില്ലെന്നുമാണ് താരത്തിന്റെ നിലപാട്.