വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗില്‍ പഞ്ചാബിന് ജയം; ചെന്നൈ സിറ്റിക്ക് സമനില

ലുധിയാന: ഐ ലീഗ് ഫുട്‌ബോളില്‍ പഞ്ചാബ് ജയം സ്വന്തമാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി സമനില വഴങ്ങി. റിയല്‍ കാശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് മറികടന്നത്. അതേസമയം, ട്രായു ചെന്നൈ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സീസണില്‍ മികവുള്ള പ്രകടനം നടത്തുന്ന പഞ്ചാബ് 13 കളികളില്‍നിന്നും 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

പോരാട്ടവീര്യം കാഴ്ചവെച്ച റിയല്‍ കാശ്മീരിനെതിരെ ആദ്യ പകുതിയില്‍ നേടിയ ഗോളിലാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. ഡിപാന്‍ഡ ഡിക്ക(44) ടീമിനായി വിജയഗേള്‍ നേടി. 10 കളിയില്‍ നിന്നും 15 പോയന്റുള്ള റിയല്‍ കാശ്മീര്‍ ആറാം സ്ഥാനത്താണ്. ഫിബ്രുവരി 19ന് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് റിയല്‍ കാശ്മീരിന്റെ അടുത്ത മത്സരം. പഞ്ചാബ് ഫിബ്രുവരി 29ന് ഗോകുലവുമായും ഏറ്റുമുട്ടും.

ടെസ്റ്റില്‍ ഇന്ത്യയുടെ ബോള്‍ട്ടിളകും, കൂടാതെ ജാമിസണും... കിടിലന്‍ ടീമുമായി ന്യൂസിലാന്‍ഡ് തയ്യാര്‍ടെസ്റ്റില്‍ ഇന്ത്യയുടെ ബോള്‍ട്ടിളകും, കൂടാതെ ജാമിസണും... കിടിലന്‍ ടീമുമായി ന്യൂസിലാന്‍ഡ് തയ്യാര്‍

ileagueminerwapunjabvsrealkashmir

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ട്രായുവിന് സമനില ആശ്വാസമായി. അവസരങ്ങള്‍ ലഭിച്ചിട്ടും ചെന്നൈ സിറ്റിക്കും ജയം സ്വന്തമാക്കാനായിട്ടില്ല. 13 കളികളില്‍നിന്നും 16 പോയന്റുള്ള ട്രായു നാലാം സ്ഥാനത്തും 12 കളികളില്‍നിന്നും 15 പോയന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്തുമാണ്. ഫിബ്രുവരി 23ന് ട്രായു ഈസ്റ്റ് ബംഗാളുമായും ചെന്നൈ സിറ്റി ഐസ്വാള്‍ എഫ്‌സിയുമായും ഏറ്റുമുട്ടും.

Story first published: Monday, February 17, 2020, 10:47 [IST]
Other articles published on Feb 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X