വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗില്‍ ചര്‍ച്ചിലിന് സമനില; ആദ്യജയം കുറിച്ച് ടിആര്‍എയു

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഐസ്വാള്‍ എഫ്‌സി സമനിലയില്‍ കുരുക്കിയപ്പോള്‍ ടിആര്‍എയു നെറോക്കയെ തോല്‍പ്പിച്ച് ലീഗിലെ ആദ്യജയം സ്വന്തമാക്കി. 2-2 എന്ന സ്‌കോറിനാണ് ഐസ്വാള്‍ ചര്‍ച്ചലിനെ സമനിലയില്‍ തളച്ചത്. സമനിലയോടെ ചര്‍ച്ചില്‍ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. 2-1ന് ടിആര്‍എയു നെറോക്കയെ തോല്‍പ്പിച്ചു.

കനൗട്ട്(44) നേടിയ ഗോളില്‍ ഐസ്വാള്‍ ആണ് ആദ്യ ലീഡെടുത്തത്. റോബര്‍ട്ട് പ്രിമസ്(64) ചര്‍ച്ചിലിനായി സമനില നേടിക്കൊടുത്തു. 78-ാം മിനിറ്റില്‍ വിനില്‍ പൂജാരി ചര്‍ച്ചലിനുവേണ്ടി ലീഡെടുത്തെങ്കിലും 80-ാം മിനിറ്റില്‍ വന്‍ലാല്‍റുവാട്ട്‌ഫേല ഐസ്വാളിനെ ഒപ്പമെത്തിച്ചു. 5 കളിയില്‍നിന്നും 10 പോയന്റുമായി ചര്‍ച്ചില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കവെ 7 കളിയില്‍നിന്നും 8 പോയന്റുമായി ഐസ്വാള്‍ അഞ്ചാം സ്ഥാനത്താണ്.

I League

<strong>കെകെആറിന് നെഞ്ചിടിപ്പ്; സ്പിന്നര്‍ ക്രിസ് ഗ്രീനിന് ബൗളിങ്ങില്‍ വിലക്ക്</strong>കെകെആറിന് നെഞ്ചിടിപ്പ്; സ്പിന്നര്‍ ക്രിസ് ഗ്രീനിന് ബൗളിങ്ങില്‍ വിലക്ക്

ഇതാദ്യമായി ഐ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടിഡിയം റോഡ് അത്‌ലറ്റിക് യൂണിയന്‍ ലീഗില്‍ ആദ്യ ജയമാണ് നെറോക്കയ്‌ക്കെതിരെ കുറിച്ചത്. 9-ാം മിനിറ്റില്‍ ഡിയാര നേടിയ ഗോളില്‍ പിന്നിലായ ടിആര്‍എയു നൗച്ചാ സിങ്(41), കൃഷനന്ദ സിങ്(64) എന്നിവരുടെ ഗോളിലൂടെ ജയം പിടിച്ചെടുക്കുകയായിരുന്നു. 6 കളിയില്‍നിന്നും 5 പോയന്റുള്ള ടിആര്‍എയു ഒന്‍പതാം സ്ഥാനത്തും ഇത്രതന്നെ പോയന്റുള്ള നെറോക്ക പത്താംസ്ഥാനത്തുമാണ്.

Story first published: Thursday, January 9, 2020, 9:22 [IST]
Other articles published on Jan 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X