വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗില്‍ ടിആര്‍എയുവിന് തുടര്‍ച്ചയായ രണ്ടാംജയം; ഇന്ത്യന്‍ ആരോസിനെ തകര്‍ത്തു

പനജി: ഐ ലീഗില്‍ ഇത്തവണ അരങ്ങേറ്റം കുറിച്ച ടിഡിയം റോഡ് അത്‌ലറ്റിക് യൂണിയന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പുതുമുഖ ടീം പരാജയപ്പെടുത്തിയത്. ജയത്തോടെ 7 കളിയില്‍നിന്നും ടിആര്‍എയുവിന് 8 പോയന്റായി. പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാനും ടീമിന് കഴിഞ്ഞു. 6 കളിയില്‍നിന്നും 13 പോയന്റുള്ള മോഹന്‍ബഗാനും 5 കളിയില്‍നിന്നും 10 പോയന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

മികച്ച മത്സരമാണ് ഇരു ടീമുകളും തിലക് മൈതാനത്ത് പുറത്തെടുത്തത്. 44-ാം മിനിറ്റില്‍ നവോച്ച സിങ് ടിആര്‍എയുവിനായി സ്‌കോര്‍ ചെയ്തു. 79-ാം മിനിറ്റില്‍ പ്രിന്‍സ്‌വെല്‍ എമിക്കയുടെ വകയായിരുന്നു രണ്ടാം ഗോള്‍. നെറോക്ക എഫ്‌സിയെ തോല്‍പ്പിച്ചെത്തിയ ടിആര്‍എയുവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മേല്‍ക്കൈ നേടാനായി. അതേസമയം, സീസണില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ആരോസിന് തോല്‍വി തിരിച്ചടിയായി.

ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്; ഡ്രൈവര്‍ കൊല്ലപ്പെട്ടുബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്; ഡ്രൈവര്‍ കൊല്ലപ്പെട്ടു

ileaguetrauvsindianarows-

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് കീഴില്‍ കളിക്കുന്ന ഇന്ത്യന്‍ യുവനിരയ്ക്ക് ഇത്തവണ കളത്തില്‍ മികവുകാട്ടാനായിട്ടില്ല. 7 കളികളില്‍നിന്നും ഒരു ജയം മാത്രമുള്ള അവര്‍ 4 പോയന്റുമായി പതിനൊന്നാം സ്ഥാനത്താണ്. ജനുവരി 17ന് ചെന്നൈ സിറ്റിയുമായാണ് ഇന്ത്യന്‍ ആരോസിന്റെ അടുത്ത മത്സരം. ടിആര്‍എയു ജനുവരി 19ന് ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ഏറ്റുമുട്ടും.

Story first published: Monday, January 13, 2020, 11:35 [IST]
Other articles published on Jan 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X