വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗില്‍ റിയല്‍ കാശ്മീരിനെതിരെ പഞ്ചാബിന് സമനില

ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളില്‍ റിയല്‍ കാശ്മീര്‍ കരുത്തരായ പഞ്ചാബിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ശ്രീനഗറിലെ ടിആര്‍സി ടര്‍ഫ് മൈതാനത്ത് നടന്ന മത്സരത്തില്‍ മികച്ച കളിയാണ് ആതിഥേയര്‍ കെട്ടഴിച്ചത്. കാശ്മീരിലെ രാഷ്ട്രീയസ്ഥിതി മോശമായിട്ടും ഏതാണ്ട് 8,500ഓളം കാണികള്‍ കളികാണാനെത്തിയിരുന്നു.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ മക്കാന്‍ ചോട്ടെയിലൂടെ പഞ്ചാബ് ആണ് ആദ്യ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന പഞ്ചാബിന് രണ്ടാം പകുതിയില്‍ കാലിടറി. ജിനോഹ്‌റെ ക്രിസോ 62-ാം മിനിറ്റില്‍ സമനില കണ്ടെത്തുകയായിരുന്നു. ഗോള്‍ നേടിയശേഷം മികച്ച ചില മുന്നേറ്റങ്ങള്‍ കാശ്മീരി ടീം കാഴ്ചവെച്ചെങ്കിലും ഗോള്‍ നേടാനായില്ല. പഞ്ചാബും ഗോളവസരങ്ങള്‍ നഷ്ടമാക്കി സമനില ചോദിച്ചുവാങ്ങുകയായിരുന്നു.

ഖത്തര്‍ ഓപ്പണ്‍; രോഹന്‍ ബോപണ്ണ കൂളോഫ് സഖ്യത്തിന് ഡബിള്‍സ് കിരീടംഖത്തര്‍ ഓപ്പണ്‍; രോഹന്‍ ബോപണ്ണ കൂളോഫ് സഖ്യത്തിന് ഡബിള്‍സ് കിരീടം

ileaguerealkashmirvspunjab

സീസണില്‍ മികച്ച പ്രകടനം നടത്തുന്ന പഞ്ചാബ് ഏഴ് കളികളില്‍നിന്നും 10 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. റിയല്‍ കാശ്മീര്‍ 5 കളികളില്‍നിന്നും 6 പോയന്റുമായി എട്ടാംസ്ഥാനത്തും നില്‍ക്കുന്നു. ജനുവരി 14ന് നെറോക്കയുമായാണ് റിയല്‍ കാശ്മീരിന്റെ അടുത്ത മത്സരം. അന്നേദിവസം പഞ്ചാബ് മോഹന്‍ബഗാനുമായും ഏറ്റുമുട്ടും.

Story first published: Saturday, January 11, 2020, 9:47 [IST]
Other articles published on Jan 11, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X