ഇംഫാല്‍: ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി ട്രാവു എഫ്സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ട്രാവുവിന്റെ ജയം. ഗോളൊവിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 77ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ഉച്ചി ഒഗൂച്ചിയാണ് ട്രാവു എഫ്സിയ്ക്ക് വിജയം ഒരുക്കിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ വഴങ്ങിയ ശേഷമാണ് ട്രാവു ആശ്വാസ ജയം നേടിയത്. ചര്‍ച്ചില്‍ ബ്രദേഴ്സിന്റെ 4-4-2 ഫോര്‍മേഷനെ 3-4-3 ഫോര്‍മേഷനില്‍ നേരിട്ട ട്രാവു 54 ശതമാനം പന്തടക്കത്തിലും മുന്നിട്ട് നിന്നു. അഞ്ച് തവണ വീതം ഗോള്‍ശ്രമം നടത്തി ഇരുവരും തുല്യത പുലര്‍ത്തി.
20 പോയിന്റുള്ള ചര്‍ച്ചില്‍ നാലാം സ്ഥാനത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ ട്രാവു എട്ടാം സ്ഥാനത്തുമാണ്. മറ്റൊരു മത്സരത്തില്‍ നെറോക്ക എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് റിയല്‍ കശ്മീരും തോല്‍പ്പിച്ചു. 42ാം മിനുട്ടില്‍ ഡാനിഷ് ഫറൂഖ് ഭട്ടാണ് കശ്മീരിനുവേണ്ടി ലക്ഷ്യം കണ്ടത്. പന്തടക്കത്തില്‍ പിന്നിട്ടുനിന്നെങ്കിലും 10 ഗോള്‍ ശ്രമങ്ങളുമായി ആക്രമണത്തില്‍ കശ്മീര്‍ മുന്നിട്ട് നിന്നു.
ഇന്ത്യയിലേക്ക് വരുമ്പോള്‍ കിവീസിനെ പാഠം പഠിപ്പിക്കുമെന്ന് കോലി; ചിരിവരുന്നെന്ന് മിച്ചല്‍ ജോണ്സണ്
നെറോക്കയുടെ 3-4-3 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനിലിറങ്ങിയാണ് കശ്മീര്‍ തോല്‍പ്പിച്ചത്. 22 പോയിന്റുള്ള കശ്മീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റുള്ള നെറോക്ക 10ാം സ്ഥാനത്താണ്. 35 പോയിന്റുള്ള മോഹന്‍ ബഗാന് തലപ്പത്തും 23 പോയിന്റോടെ പഞ്ചാബ് രണ്ടാം സ്ഥാനത്തുമുണ്ട്. 19 പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്താണ്.