വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ്; ഗോകുലത്തിന് നെറോക്കയോട് അപ്രതീക്ഷിത തോല്‍വി

ഇംഫാല്‍: വടക്കുകിഴക്കന്‍ ടീം നോറോക്ക എഫ്‌സിക്കെതിരെ ഗോകുലം കേരള ടീമിന് അപ്രതീക്ഷിത തോല്‍വി. ആദ്യപകുതിയില്‍ ലീഡെടുത്തശേഷം 3-2 എന്ന സ്‌കോറിനാണ് ഗോകുലം തോല്‍വി വഴങ്ങിയത്. 12 പോയന്റുമായി പത്താം സ്ഥാനത്തുണ്ടായിരുന്ന നെറോക്ക ഇതോടെ 14 കളിയില്‍നിന്നും 15 പോയന്റുമായി ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. 12 കളിയില്‍നിന്നും 17 പോയന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്.

നെറോക്കയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ആതിഥേയരാണ്. പ്രിതം സിങ്(2) കളി ആരംഭിച്ചയുടന്‍ നെറോക്കയ്ക്ക് ലീഡ് നേടിക്കൊടുത്തു. എന്നാല്‍, 25-ാം മിനിറ്റില്‍ ഷിബില്‍ മുഹമ്മദും 40-ാം മിനിറ്റില്‍ നഥാനിയേല്‍ ഗാര്‍ഷ്യയും ഗോള്‍ നേടിയതോടെ ഗോകുലം ആദ്യ പകുതിയില്‍ 2-1ന് മുന്നിലെത്തി. പിന്നീട് ഫിലിപ്പ് അഡ്ജ(48), റൊണാള്‍ഡ് സിങ്(81) എന്നിവര്‍ രണ്ടാം പുകുതിയില്‍ നേടിയ ഗോളില്‍ നെറോക്ക വിജയം ഉറപ്പിക്കുകയായിരുന്നു.

nerocafc

IPL2020: ഓള്‍ സ്റ്റാര്‍ ഗെയിം റദ്ദാക്കിയിട്ടില്ല, നടക്കും... ഒരു മാറ്റം മാത്രംIPL2020: ഓള്‍ സ്റ്റാര്‍ ഗെയിം റദ്ദാക്കിയിട്ടില്ല, നടക്കും... ഒരു മാറ്റം മാത്രം

താരതമ്യേന ദുര്‍ബലരായ നെറോക്കയ്‌ക്കെതിരെ സമനില നേടാന്‍ ഗോകുലത്തിന് കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ടീം പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പ്പിച്ച ഗോകുലത്തിന് സ്ഥിരത നിലനിര്‍ത്താനായില്ല. ഫെബ്രുവരി 29ന് പഞ്ചാബുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. നെറോക്ക മാര്‍ച്ച് 4ന് റിയല്‍ കാശ്മീരിനെ നേരിടും.

Story first published: Friday, February 21, 2020, 16:59 [IST]
Other articles published on Feb 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X