Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐലീഗ്: ചെന്നൈയ്ക്ക് നിലനില്‍ക്കാന്‍ വിജയം വേണം, പോരാട്ടം ചാംപ്യന്മാര്‍ക്കെതിരേ

Chennai FC

ദില്ലി: ഐ ലീഗില്‍ ശനിയാഴ്ച ചെന്നൈ സിറ്റിക്കു മരണ പോരാട്ടമാണ്. ദില്ലി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലുള്ള ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സിക്കെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും ചെന്നൈയ്ക്ക് സ്വീകാര്യമല്ല.

പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയം മാത്രമാണ് ചെന്നൈയ്ക്ക് സ്വന്തമാക്കാനായിട്ടുള്ളത്. ഇപ്പോള്‍ പത്താം സ്ഥാനത്തുള്ള ക്ലബ്ബിന് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തണമെങ്കില്‍ ഐസ്വാളിനെ തോല്‍പ്പിച്ചേ പറ്റൂ. പത്തു മത്സരങ്ങളില്‍ നിന്നും 15 പോയിന്റുള്ള ഐസ്വാള്‍ ആറാം സ്ഥാനത്താണ്. 26 പോയിന്റുള്ള മിനര്‍വ, 24 പോയിന്റുള്ള നെരോകാ 20 പോയിന്റ് ഈസ്റ്റ്ബംഗാള്‍ എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

ഇതിനു മുമ്പ് രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം നോര്‍ത്ത് ഈസ്റ്റ് ടീമിനായിരുന്നു. 2-0നായിരുന്നു ചെന്നൈയുടെ തോല്‍വി.'' ആത്മവിശ്വാസമാണ് ഞങ്ങളുടെ കരുത്ത്. എല്ലാ മത്സരത്തിലും മൂന്നു പോയിന്റ് തന്നെ നേടണമെന്ന വാശിയിലാണ് കളത്തിലിറങ്ങുന്നത്.എഎഫ്‌സി ചാംപ്യന്‍സ് ലീഗിലും പോരാട്ടത്തിനിറങ്ങുന്നുണ്ട്-ഐസ്വാള്‍ കോച്ച് പോളോ മെനെസ് അറിയിച്ചു.

ഐലീഗ് കിരീടം നേടിയ ആദ്യ വടക്കുകിഴക്കന്‍ ക്ലബ്ബായിരുന്നു ഐസ്വാള്‍. മിസോറാം ആസ്ഥാനമായാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സീസണില്‍ അവസാന മത്സരത്തില്‍ ഷില്ലോങ് ലജോങിനെ 1-1ന് സമനിലയില്‍ കുരുക്കിയാണ് ടീം കിരീടം ഉറപ്പാക്കിയത്.

Story first published: Saturday, February 3, 2018, 9:53 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+