മഡ്ഗാവ്: ഐ ലീഗില്‍ വിജയം തുടര്‍ന്ന് മോഹന്‍ ബഗാന്. പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന് തോല്‍പ്പിച്ചത്. 42ാം മിനുട്ടില്‍ ബാബയാണ് മോഹന്‍ ബഗാന്റെ വിജയ ഗോള്‍ നേടിയത്.3 -4-3 ഫോര്‍മേഷനിലിറങ്ങിയ പഞ്ചാബിനെ 4-5-1 ഫോര്‍മേഷനിലിറങ്ങിയാണ് മോഹന്‍ ബഗാന് തോല്‍പ്പിച്ചത്. പന്തടക്കത്തില്‍ 50 ശതമാനം വീതം ഇരുവരും തുല്യത പുലര്‍ത്തിയപ്പോള്‍ ഗോള്‍ശ്രമത്തില്‍ ആറിനെതിരേ 14 ശ്രമവുമായി മോഹന്‍ ബഗാന് മുന്നിട്ട് നിന്നു.
11 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ എട്ട് ജയം രണ്ട് സമനില ഒരു തോല്‍വിയടക്കം 26 പോയിന്റുമായി മോഹന്‍ ബഗാന് തലപ്പത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 17 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ 2-1ന് ചെന്നൈ സിറ്റി തോല്‍പ്പിച്ചു. വാശിയേറിയ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. അവസാന മിനുട്ടുകളില്‍ തീപാറും പോരാട്ടമാണ് കണ്ടത്.
നസീം ഷായ്ക്ക് ഹാട്രിക്ക്, പാകിസ്താനെതിരേ ബംഗ്ലാദേശ് ഇന്നിങ്സ് തോല്‍വിയിലേക്ക്
85ാം മിനുട്ടില്‍ യൂസ കാസുമിയുടെ ഗോളില്‍ ചെന്നൈ സിറ്റി ലീഡെടുത്തപ്പോള്‍ തൊട്ടടുത്ത മിനുട്ടില്‍ ലാല്ക്കാപുയിമാവിയയിലൂടെ ചര്‍ച്ചില്‍ സമനിലപിടിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ ജാന്‍ മുസാങ്കുവിന്റെ ഗോളില്‍ ചെന്നൈ സിറ്റി വിജയം നേടിയെടുക്കുകയായിരുന്നു. 14 പോയിന്റുള്ള ചെന്നൈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും 13 പോയിന്റുള്ള ചര്‍ച്ചില്‍ ഏഴാം സ്ഥാനത്തുമാണ്.